ആപ് വഴി എല്‍പിജി സിലിന്‍ഡര്‍ ബുക് ചെയ്യുന്നവര്‍ക്ക് 900 രൂപ ക്യാഷ് ബാക്. ആമസോണ്‍ പേ, പേടിഎം പോലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലികേഷന്‍ വഴി ഗ്യാസ് സിലിന്‍ഡറുകള്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ബുക് ചെയ്യാനാകും. ഈ ആപുകളിലൂടെ ഗ്യാസ് സിലിന്‍ഡറുകള്‍ എളുപ്പത്തില്‍ ബുക് ചെയ്യാം എന്നു മാത്രമല്ല, ഒപ്പം ആകര്‍ഷകമായ ഓഫറുകളും ക്യാഷ്ബാകും നേടാന്‍ സാധിക്കും. എല്‍പിജിയുടെ വില കുത്തനെ ഉയരുന്ന ഈ സമയത്ത് പേടിഎം ഉപയോക്താക്കള്‍ക്കായി ഇത്തരത്തില്‍ ഒരു കിടിലന്‍ ഓഫര്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
പേടിഎം വഴി ആദ്യമായി ഗ്യാസ് സിലിന്‍ഡര്‍ ബുക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. മിനിമം മൂന്ന് സിലിന്‍ഡര്‍ എങ്കിലും ബുക് ചെയ്യണം. ബുക് ചെയ്യുന്ന ഓരോ സിലിന്‍ഡറിനും ഉപയോക്താക്കള്‍ക്ക് ഉറപ്പുള്ള പേടിഎം ഫസ്റ്റ് പോയിന്റുകള്‍ ലഭിക്കും. ഇത് ഏത് ഡിജിറ്റല്‍ വാലറ്റില്‍ നിന്നും വീണ്ടെടുക്കാനാകും. ഇന്‍ഡ്യന്‍, എച്ച് പി ഗ്യാസ്, ഭാരത് ഗ്യാസ് എന്നീ എല്‍പിജി കമ്പനികളുടെ സിലിന്‍ഡര്‍ ബുകിങ്ങിന് ഈ ഓഫര്‍ ബാധകമാണ്.
ഗ്യാസ് സിലിന്‍ഡറുകള്‍ വാങ്ങിക്കാന്‍ പണമില്ലെങ്കില്‍ അവ പിന്നീട് അടയ്ക്കാനുള്ള പേ ലേയ്റ്റര്‍ ഓപ്ഷനും ഇപ്പോള്‍ പേടിഎമില്‍ ലഭിക്കും. പേടിഎം പോസ്റ്റ് പെയ്ഡില്‍ എന്റോള്‍ ചെയ്ത് കൊണ്ട് ഈ സേവനം പ്രയോജനപ്പെടുത്താം. ഐവിആര്‍എസ്, മിസ്ഡ് കോളുകള്‍ അല്ലെങ്കില്‍ വാട്സ് ആപ് എന്നിവയിലൂടെയുള്ള ബുകിങ്ങിനും ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ പേടിഎം വഴി പണമടയ്ക്കാനാകും. മറ്റ് പ്ലാറ്റ് ഫോം വഴി സിലിന്‍ഡര്‍ ബുക് ചെയ്ത് മണിക്കൂറുകള്‍ക്കുശേഷം പേടിഎം വഴി പണമടയ്ക്കാനുള്ള സൗകര്യവും നിലവില്‍ ലഭ്യമാണ്.
ഉപയോക്താക്കള്‍ക്ക് പേടിഎം വഴി ഇപ്പോള്‍ ഗ്യാസ് സിലിന്‍ഡറുകളുടെ ഡെലിവറി ട്രാക് ചെയ്യാനും റീഫില്ലുകള്‍ക്കായി ഓടോമേറ്റഡ് ഇന്റലിജന്റ് റിമൈന്‍ഡറുകള്‍ സ്വീകരിക്കാനും സാധിക്കും. ഇതിനായി ആപില്‍ കയറി 'ബുക് ഗ്യാസ് സിലിന്‍ഡര്‍' ടാബിലേക്ക് പോയി ഗ്യാസ് ദാതാവിനെ തിരഞ്ഞെടുക്കുക.
മൊബൈല്‍ നമ്പര്‍ / എല്‍പിജി ഐഡി / ഉപഭോക്തൃ നമ്പര്‍ നല്‍കുക. പേയ്മെന്റ് നടത്തുക. ഇതോടെ അടുത്തുള്ള ഗ്യാസ് ഏജന്‍സി രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് സിലിന്‍ഡര്‍ എത്തിച്ച് നല്‍കും.
പേടിഎം വഴി എങ്ങനെ ഗ്യാസ് സിലിന്‍ഡര്‍ ബുക് ചെയ്യാം എന്നു നോക്കാം;
- »പേടിഎം ആപ് തുറക്കുക
- »ഹോം സ്‌ക്രീനിലെ 'show more' ക്ലിക് ചെയ്യുക.
- »ഇടതുവശത്ത് കാണുന്ന 'recharge and pay bills' ഓപ്ഷനില്‍ നിന്ന് Book a Cylinder തിരഞ്ഞെടുക്കുക.
- »ഭാരത് ഗ്യാസ്, ഇന്‍ഡ്യന്‍ ഗ്യാസ്, എച്ച് പി ഗ്യാസ് എന്നിവയില്‍ നിന്ന് ഗ്യാസ് ദാതാവിനെ തിരഞ്ഞെടുക്കുക.
- »രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറോ എല്‍പിജി ഐഡിയോ നല്‍കുക.
- »വിശദാംശങ്ങള്‍ നല്‍കിയ ഉടന്‍ എല്‍പിജി ഐഡി, ഉപഭോക്തൃ നാമം, ഏജന്‍സി നാമം എന്നിവ സ്‌ക്രീനില്‍ കാണാനാകും.
- »ഗ്യാസ് സിലിന്‍ഡര്‍ ബുക് ചെയ്യുന്നതിനുള്ള പേയ്മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- »ഗ്യാസ് സിലിന്‍ഡറിനായി ഈടാക്കുന്ന തുക ചുവടെ കൊടുത്തിട്ടുണ്ടാകും.
- »ഗ്യാസ് ബുകിങ്ങിനുള്ള പ്രമോ കോഡ് നല്‍കുക.
إرسال تعليق