കുടുംബശ്രീ ജില്ലാ മിഷന്‍ 37 ഗ്രാമപഞ്ചായത്തുകളില്‍ അപേക്ഷ ക്ഷണിച്ചു | Kudumba shree district mission recruitment


തൃശൂര്‍: ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ മുഴുവന്‍ വീടുകളിലേക്കും ടാപ്പുകളിലൂടെ ശുദ്ധജല വിതരണം ചെയ്യുന്നതിനായി വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു. ജലജീവന്‍ മിഷന്‍ പദ്ധതിയായ ജലനിധിയുടെ നിര്‍വഹണ സഹായ ഏജന്‍സിയായി ജില്ലയിലെ 37 ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയമിച്ചതിന്‍റെ ഭാഗമായാണ് അപേക്ഷ ക്ഷണിച്ചത്.

ടീം ലീഡര്‍ (രണ്ട് പഞ്ചായത്തിന് ഒരാള്‍) – 18 ഒഴിവുകളുണ്ട്.

  • എംഎസ്ഡബ്ള്യൂ/എംഎ സോഷ്യോളജി ബിരുദാനന്തര ബിരുദം. 
  • ഗ്രാമ വികസന പദ്ധതി/ ജലവിതരണ പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം,
  • ടൂ വീലര്‍ ലൈസന്‍സ്,
  • കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.

കമ്മ്യൂണിറ്റി എഞ്ചിനീയര്‍ – 37 ഒഴിവുകള്‍.

  • ഡിപ്ലോമ/ഡിഗ്രി ഇന്‍ സിവില്‍ എഞ്ചിനീയറിങ്. ഗ്രാമ വികസന പദ്ധതി /സാമൂഹ്യ സേവനം/ ജല വിതരണ പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം,
  • ടൂ വീലര്‍ ലൈസന്‍സ്,
  • കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ – 37 ഒഴിവുകള്‍.

ഡിഗ്രി. ഗ്രാമ വികസന പദ്ധതി / സാമൂഹ്യ സേവനം / ജലവിതരണ പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.  കുടുംബശ്രീ അംഗങ്ങള്‍/കുടുംബാംഗങ്ങള്‍ ആയിരിക്കണം. അതത് പഞ്ചായത്തുകാര്‍ക്ക് മുന്‍ഗണന.

അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ജൂലൈ 12 തിങ്കളാഴ്ച്ച വൈകീട്ട് 5 മണി വരെ.  അപേക്ഷകള്‍ ബയോഡാറ്റ സഹിതം jjmkudumbasrheethrissur@gmail.com എന്ന മെയിലിലേക്കോ, അല്ലെങ്കില്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ അയ്യന്തോള്‍, തൃശൂര്‍ – 680  003 എന്ന വിലാസത്തിലോ അയയ്ക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

കൂടുതല്‍ ജോലി വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യുക.

Post a Comment

أحدث أقدم

News

Breaking Posts