നിങ്ങളുടെ ബര്‍ത്ത് സര്‍ട്ടിഫിക്കേറ്റ് നഷ്ടപ്പെടുകയോ പഴയതാവുകയോ ചെയ്‌തോ. വിഷമിക്കേണ്ട. പുതിയ സര്‍ട്ടിഫിക്കേറ്റ് വളരെ എളുപ്പത്തില്‍ ലഭിക്കും. കമ്പ്യൂട്ടറില്ലെങ്കിലും മൊബൈല്‍ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാം.
ബര്‍ത്ത് സര്‍ട്ടിഫിക്കേറ്റ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
1. കേരള സര്‍ക്കാരിനു കീഴിലുള്ള വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
WEBSITE: CLICK HERE
2. വെബ്‌സൈറ്റിലെ certificate search എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. തുറന്ന് വരുന്ന പേജില്‍ ജനനം രെജിസ്ട്രര്‍ ചെയ്തിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം, ജില്ല എന്നിവ സെലക്ട് ചെയ്യുക.
4. അടുത്ത പേജില്‍ സര്‍ട്ടിഫിക്കേറ്റ് വേണ്ട വ്യക്തിയുടെ ജനന വര്‍ഷത്തില്‍ ക്ലിക്ക് ചെയ്യുക
5. ശേഷം ജനന സര്‍ട്ടിഫിക്കേറ്റ് ലഭിക്കേണ്ട വ്യക്തിയുടെ പേരും ജനനതീയതിയും മാതാവിന്റെ പേരും രേഖപ്പെടുത്തി സെര്‍ച്ച് ചെയ്യുക.
സെലക്ട് ചെയ്തിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിങ്ങള്‍ സെര്‍ച്ച് ചെയ്യുന്ന ജനനം രെജിസ്ട്രര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കേറ്റ് ലഭ്യമാകുന്നതാണ്. പ്രിന്റ് എടുക്കാനും ഡിജിറ്റല്‍ കോപ്പിയായി സൂക്ഷിക്കാനും സാധിക്കും.
إرسال تعليق