പ്രിൻസിപ്പൽ ഒഴിവ്
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സെയ്ന്റ് ജൂഡ്‌സ് ആർട്‌സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ വിരമിച്ച ഒഴിവിലേക്ക് യു.ജി.സി. പ്രകാരം യോഗ്യതയുള്ള റിട്ട. അധ്യാപകരിൽനിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം 30 ദിവസത്തിനകം anthipas @gmail.com എന്ന മെയിലിലേക്കോ 9496137 488 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കോ അപേക്ഷ അയയ്ക്കണം.
ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവല്ല: മാർത്തോമ്മാ കോളേജിൽ ബോട്ടണി, സുവോളജി, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യത ഉള്ളവർ 15-ന് അകം mtcofficetvla@gmail.com എന്ന വിലാസത്തിൽ ഈ മെയിലായി അപേക്ഷ അയക്കണം.
കട്ടപ്പന: കട്ടപ്പന ഗവ.കോളേജിൽ ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഗണിതം, സംസ്‌കൃതം എന്നീ വിഭാഗങ്ങളിൽ അധ്യാപക നിയമനം. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പാനലിൽ ഉൾപ്പെട്ടവർക്കും, നെറ്റ്/പി.എച്ച്.ഡി., യോഗ്യതയുള്ളവർക്കും മുൻഗണന. ഉദ്യോഗാർഥികൽ ജൂൺ 16-ന് മുൻപ് അപേക്ഷയും ബയോഡേറ്റയും gckattappana@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം.
കൂത്താട്ടുകുളം: മണിമലക്കുന്ന് ടി.എം. ജേക്കബ് സ്മാരക ഗവ. കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ ഇക്കണോമെട്രിക്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കണോമെട്രിക്സ്, അപ്ലൈഡ് ഇക്കണോമിക്സ്, ഹിസ്റ്ററി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ യു.ജി.സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യത ഉള്ളവർക്കും എറണാകുളം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും അപേക്ഷ ഓൺലൈൻ വഴി സമർപ്പിക്കാം. tmjmgcm.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ സാക്ഷ്യപത്രങ്ങൾ ഉൾപ്പെടുത്തി ജൂൺ 11-ന് മുമ്പായിgcmanimalakunnu@yahoo.co.in എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846905167, 8304079505
തൃശ്ശൂർ: സെയ്‌ന്റ് മേരീസ് കോളേജിൽ ബി.എസ്.ഡബ്ല്യു. വിഭാഗത്തിലേക്ക് അധ്യാപകരുടെ ഒഴിവുണ്ട്. വിവരങ്ങൾക്ക് interview@smctsr.ac.in
ഫോൺ: 0487-2 33 34 85, 70 34 52 25 63
കോഴിക്കോട്: ചേളന്നൂർ ശ്രീ നാരായണഗുരു കോളേജിൽ ഇക്ണോമിക്സ്, സുവോളജി, ഫിസിക്കൽ എജ്യുക്കേഷൻ, എം.എസ്‌സി. ബയോളജി എന്നീ വിഭാഗങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്.
ബയോളജി ഒഴികെയുള്ള ഒഴിവുകളിൽ അതത് വിഷയങ്ങളിൽ പി.ജി.യും യു.ജി.സി. നെറ്റ് യോഗ്യത ഉള്ളവരും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. എം.എസ്‌സി. ബയോളജിക്ക് മൈക്രോ ബയോളജിയോ, ബയോ ടെക്നോളജിൽ പി.ജി.യും നെറ്റുമാണ് യോഗ്യത.
താത്പര്യമുള്ളവർ കോളേജ് വെബ് സൈറ്റിൽ www.sngcollegechelannur.edu.in നിന്നും അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ജൂൺ 14 – നകം sngcguestfaculty@gmail.com എന്ന ഇ മെയിലിൽ അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746177628.
മാനന്തവാടി: ഗവ. കോളേജിൽ ഇലക്‌ട്രോണിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യു.ജി.സി. നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർചെയ്തവരും ആയിരിക്കണം. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഫോൺനമ്പർ സഹിതമുള്ള അപേക്ഷയും gcmdy11@yahoo.co.in എന്ന ഇ- മെയിലിൽ അയക്കണം.
അവസാനതീയതി 11.
ഫോൺ: 9447959305, 8075235542, 9539596905
തിരുവനന്തപുരം സർക്കാർ കോളേജിൽ സംസ്‌കൃത വിഭാഗത്തിൽ ഒരു ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ 11 ന് രാവിലെ 11 മണിക്ക് നടത്തും. കോവിഡ് പശ്ചാത്തലത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ പങ്കെടുക്കാം.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
അഭിമുഖത്തിൽ ഓൺലൈൻ ആയി പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ കോളേജ് വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള ഓൺലൈൻ അപേക്ഷ മുഖേന ഒൻപതിന് വൈകിട്ട് 5 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റിൽ (www.gcwtvm.ac.in) .
പി.എൻ.എക്സ് 1797/2021
തൃശ്ശൂർ: കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവ. കോളേജിൽ മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയൻസ്, ഹ്യൂമൻ ഫിസിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്.
തൃശൂർ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ ഗെസ്റ്റ് ലക്ചറർ പോളിൽ രജിസ്റ്റർ ചെയ്തവരും നിശ്ചിത യോഗ്യതയുളളവരുമായ അപേക്ഷകർ ജൂൺ10നകം scamgovtcollege@gmail.com എന്ന മെയിലിൽ ബയോഡാറ്റയും അനുബന്ധ രേഖകളും അയക്കണം.
ലോ കോളേജിൽ ഗെസ്റ്റ് അധ്യാപകർ ഒഴിവ്
തൃശൂർ ഗവ ലോ കോളേജിൽ 2021- 22 അധ്യയന വർഷത്തിലേക്കായി ഒഴിവുള്ള നിയമ, മാനേജ്മെൻറ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഇൻ്റർവ്യൂവിൽ മാനേജ്മെൻ്റ് വിഭാഗം ഇൻർവ്യൂ ജൂൺ 11 രാവിലെ 10 നും നിയമ വിഭാഗം ഇൻ്റർവ്യൂ ജൂൺ 14 രാവിലെ 10 നും നടത്തും.
അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പ് മേധാവി, ഉപമേധാവി എന്നിവരുടെ കാര്യാലയത്തിലെ അതിഥി അധ്യാപക പാനലിൽ പേരു രജിസ്റ്റർ ചെയ്തിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2360150, 9645024994. വെബ് സൈറ്റ്: www.glcthrissur.com
ഫോൺ: 9446349581.
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനില്‍
ഫിസിക്കല്‍ സയന്‍സ്,
മലയാളം,
സോഷ്യല്‍ സയന്‍സ്,
ഗണിത വിഷയങ്ങളില്‍
അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാർക്കോടെ ബിരുദാന്തര ബിരുദവും (എസ്‌സി/എസ്ടി, ഒബിസി – നോണ്‍ക്രീമിലെയര്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി) എം എഡും നെറ്റ്/പിഎച്ചഡിയും ഉണ്ടായിരിക്കണം. നെറ്റ്/പിഎച്ച്ഡി ഉളളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും.
താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും അവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പും gbctethalassery@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ ജൂണ്‍ 13 നുളളില്‍ അയക്കണം. ബയോഡാറ്റയില്‍ ഫോണ്‍ നമ്പര്‍ ചേര്‍ക്കണം. അഭിമുഖ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
പുനലൂർ : ശ്രീനാരായണ കോളേജിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ഫിസിക്സ്, ഹിസ്റ്ററി, സുവോളജി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, പൊളിറ്റിക്സ്, മലയാളം എന്നിവയിലാണ് ഒഴിവ്. കൊളീജിയറ്റ് എഡ്യൂക്കേഷന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. യു.ജി.സി. യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷയുമായി 16-ന് രാവിലെ 9.30-ന് കോളേജിൽ നേരിട്ടു ഹാജരാകണം.
തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജിൽ മലയാളം, ഹിസ്റ്ററി, പൊളിറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. യു.ജി.സി. യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷ www.sncollegenattika.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം sncn.interview@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 13-ന് മുമ്പ് അയക്കണം.
കുറ്റ്യാടി: മൊകേരി ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ mokericollege@yahoo.co.in എന്ന ഇ മെയിലിൽ ബയോ ഡാറ്റ വാട്സാപ്പ് നമ്പർ സഹിതം അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ-9495647097.
തൃശ്ശൂർ: ശ്രീകേരളവർമ കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്‌ചറർമാരെ ആവശ്യമുണ്ട്. സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യുവിന് കോളേജിൽ ഹാജരാകേണ്ടതാണ്. 14-ന് രാവിലെ ഇംഗ്ളീഷ്, ഹിന്ദി, ഉച്ചയ്ക്ക് മലയാളം, സംസ്‌കൃതം, 15-ന് രാവിലെ ഫിസിക്സ്, സുവോളജി, ഉച്ചയ്ക്ക് കെമിസ്‌ട്രി, ബോട്ടണി, 16-ന് രാവിലെ ബി.സി.എ., മാത്തമാറ്റിക്സ്, ഉച്ചയ്ക്ക് പൊളിറ്റിക്കൽ സയൻസ്.
നെടുമങ്ങാട്: ഗവ. കോളേജിൽ ഗണിതശാസ്ത്രം, സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലേക്ക് അധ്യാപക ഒഴിവുണ്ട്. വിദ്യാഭ്യാസവകുപ്പ് ഡയറക്ടറേറ്റുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് www.gcn.ac.in.
തൃശ്ശൂർ: കുന്നംകുളം ശ്രീവിവേകാനന്ദ കോളേജിൽ ഇംഗ്ലീഷ്, മലയാളം, സംസ്‌കൃതം, ഹിസ്റ്ററി, ജേണലിസം അധ്യാപകരുടെ ഒഴിവുണ്ട്. ലിങ്കിൽ വിശദാംശങ്ങൾ സമർപ്പിക്കണം. ലിങ്ക്: https://forms.gle/nvzupTF7jVcrdTaC8. അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 11-ന് രാവിലെ 10.30-ന് ഹാജരാകണം.
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഗസ്റ്റ് ലക്ചറര്‍ നിയമനം
ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഗസ്റ്റ് ലക്ചറര്‍ ഇന്‍ ഹിസ്റ്ററി (പാര്‍ട്ട് ടൈം) എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികക്ക് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം ക്ലാസ്സോടെയുളള ബിരുദം അല്ലെങ്കില്‍ ബിരുദത്തോടൊപ്പം ഒന്നാം ക്ലാസ്സോടെയുളള പി ജി ഡി സി എ ആണ് അടിസ്ഥാന യോഗ്യത. ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് യു ജി സി നിര്‍ദ്ദേശിക്കുന്ന യോഗ്യതയുളളവരായിരിക്കണം. യു ജി സി, നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. അപേക്ഷ jobscasn@gmail.com എന്ന ഇ-മെയിലില്‍ ജൂണ്‍ 10 നകം സമര്‍പ്പിക്കണം. അപേക്ഷ ഫോറം www.caspayyannur.ihrd.ac.in ല്‍ ലഭിക്കും.
ഫോണ്‍: 04972 877600, 9446304755, 9388678598.
കിളിവയൽ: അടൂർ സെന്റ് സിറിൾസ് കോളേജിൽ ഇംഗ്ലീഷ്,കോമേഴ്സ്, ഹിസ്റ്ററി,മാത്തമാറ്റിക്സ്,കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവ്. പിഎച്ച്.ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.
അപേക്ഷകർ കൊല്ലം മേഖല കോളേജ് പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം.ബയോഡേറ്റ cyrilsadoor@gmail.com എന്ന ഇ-മെയിലിൽ ജൂൺ 12-ന് അഞ്ചിന് മുൻപായി ലഭ്യമാക്കണം. ഫോൺ:04734 210043, 9446754810.
പൂഞ്ഞാർ: എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇക്കണോമിക്‌സ്, കോമേഴ്‌സ് എന്നീ വിഷയങ്ങളിലുള്ള ഹയർ സെക്കൻഡറി അധ്യാപകരുടെ ഒഴിവിലേക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ മാനേജർക്ക് ജൂൺ 15-ന് മുൻപായി അപേക്ഷ നൽകണം.
ഒ.ആർ.സി.പ്രോജക്ട് അസിസ്റ്റന്റ്
പത്തനംതിട്ട: ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഒ.ആർ.സി. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു. അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബി.എഡ്. അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദവും ഒ.ആർ.സി.ക്ക് സമാനമായ പദ്ധതികളിലുള്ള മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 2021 മേയ് ഒന്നിന് 40 വയസ്സ് കവിയരുത്. അപേക്ഷ പി.ഡി.എഫ്. രൂപത്തിലാക്കി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മൂന്നാം നില, മിനി സിവിൽ സ്റ്റേഷൻ, ആറന്മുള വിലാസത്തിലും careersdcpupta@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ജൂൺ 10-ന് മുമ്പായി അയയ്ക്കണം.
ഫോൺ: 8281954196.
മല്ലപ്പള്ളി: ഐ.എച്ച്.ആർ.ഡി. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ താത്‌കാലിക അധ്യാപക ഒഴിവുണ്ട്. വിവരങ്ങൾക്ക് thssmallappally.ihrd.ac.in
ഗസ്റ്റ് അധ്യാപക ഒഴിവ്
ശ്രീകണ്ഠപുരം: എസ്.ഇ.എസ്. കോളേജിൽ ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, കൊമേഴ്‌സ്, ബി.ബി.എ., മലയാളം, ഹിന്ദി, എം.സി.ജെ.(പി.ജി.) എന്നീ വിഭാഗങ്ങളിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്.
കോഴിക്കോട് ഉത്തര മേഖലാ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി. നിർദേശിച്ചിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 10-ന് രാവിലെ 11-ന് ഓഫീസിൽ ഹാജരാകണം. നിശ്ചിതയോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി. യോഗ്യതയുള്ളവരെയും പരിഗണിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അട്ടപ്പാടി: രാജീവ്‌ഗാന്ധി സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ താത്കാലിക അധ്യാപകരെ വേണം.
തിരുവല്ല: തുരുത്തിക്കാട് ബി.എ.എം. കോളേജിൽ മലയാളം, കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ്, പോളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ എന്നിവയിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. ജൂൺ 15-ന് മുമ്പ് office@bamcollege.sc.in എന്ന ഇ മെയിലിൽ അപേക്ഷ അയക്കണം.
ഫോൺ: 0469 2682241
സ്‌കൂൾ കൗൺസിലർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള സ്‌കൂൾ കൗൺസിലിങ് സെന്ററുകളിൽ സ്‌കൂൾ കൗൺസിലർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താൻ നിശ്ചിത യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായം : 18 നും 40 നും ഇടയിൽ.
അടിസ്ഥാന യോഗ്യത- അംഗീകൃത സർവകലാശാലയിൽ നിന്നും മെഡിക്കൽ ആൻഡ് സൈക്കാട്രിക് സോഷ്യൽ വർക്കിൽ എം.എസ്.ഡബ്ല്യു അല്ലെങ്കിൽ എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കിൽ എം.എ/എം.എസ്.സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി. കൗൺസലിങ്ങിൽ ആറുമാസത്തിൽ കുറയാതെയുള്ള പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 15-ന് വൈകീട്ട് അഞ്ചിന് മുൻപ് ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
ഈ തസ്തികയിലേക്ക് മുമ്പ് അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും വിശദവിവരങ്ങൾക്കും wcdpta@gmail.com എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടാമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു.
ഫോൺ:-0468 2966649
കണ്ണൂർ: ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുമായി സഹകരിച്ചുപ്രവർത്തിക്കുന്നതിന് പരിശീലകരെ ക്ഷണിച്ചു. താത്‌പര്യമുള്ളവർ ജൂൺ 12-നകം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സ്, റൂം നമ്പർ 56, ചിറക്കര പി.ഒ., തലശ്ശേരി 670104 എന്ന വിലാസത്തിൽ ബയോഡാറ്റ അയക്കണം. ഫോൺ: 9656428680.
إرسال تعليق