മുസ്ലിം കുട്ടികളുടെ പേരുകള്‍ | Muslim baby names with meaning


പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹങ്ങളായ സന്താനങ്ങള്‍ക്ക് നല്ല പേരിടുക എന്നത് വലിയ ദൗത്യവും കടമയുമാണ്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് സദാ നന്ദിയുള്ളവരായി നാം മാറേണ്ടതുണ്ട്. പരലോകത്ത് നാം ഓരോരുത്തരെയും വിളിക്കപ്പെടുക പിതാക്കളിലേക്ക് ചേര്‍ത്തായിരിക്കുമെന്ന് ഹദീസില്‍ കാണാം. അതുകൊണ്ട് വെറും ചില താല്‍പര്യങ്ങള്‍ക്ക് വേണ്ടി മോശം പേരുകള്‍ ഇടാതെ നല്ല പേരുകള്‍ തെരഞ്ഞെടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവണം. 

സ്വഹീഹ് മുസ്ലിം നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. അല്ലാഹുവിന് എറ്റവും ഇഷ്ടമുള്ള പേരുകള്‍ അബ്ദുല്ലയും അബ്ദുറഹ്മാനുമാണ്. ഇനി അത് തെരഞ്ഞെടുക്കാന്‍ പറ്റിയില്ലെങ്കില്‍ അല്ലാഹുവിന്റെ നാമങ്ങളിലേക്ക് അബ്ദ് ചേര്‍ത്ത് നാമകരണം ചെയ്യലാണ്. അബ്ദുല്‍ അസീസ്, അബ്ദുല്‍ ജബ്ബാര്‍ എന്നൊക്കെ അബ്ദ് ചേര്‍ത്ത് ഇടാം. ശേഷം നല്ല പേരുകളായി ഗണിക്കുന്നത് പ്രവാചകന്മാരുടെ പേരുകളാണ്. ഇബ്‌റാഹീം, മൂസാ, അഹ്മദ്, മുഹമ്മദ് തുടങ്ങിയ പേരുകളും ശ്രേഷ്ടമാണ്. 

ഇനി അടുത്തത് സ്വഹാബത്തിന്റെയും മുന്‍ഗാമികളായ മഹത്തുക്കളുടെയും പേരുകളാണ്. അന്യഭാഷകളിലെയോ അര്‍ത്ഥമില്ലാത്ത പേരുകളോ വിലക്കപ്പെട്ടതാണ്. സന്താനങ്ങളുടെ സ്വഭാവത്തിനും വിജയത്തിനും പേരുകള്‍ക്ക് സ്വാധീനമുണ്ടെന്നതാണ് തിരുനബി ദര്‍ശനം. ദുശകുനം തോന്നിക്കുന്ന പേരുകള്‍ കറാഹത്താണ്. 

Post a Comment

أحدث أقدم

News

Breaking Posts