ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലെ കോഴിക്കോടുള്ള പരിശീലന കേന്ദ്രത്തിലേക്ക് ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂലൈ 30 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, തിരഞ്ഞെടുപ്പ് പ്രക്രിയ, അപേക്ഷിക്കേണ്ട വിധം, തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് ചുവടെ പരിശോധിക്കുക.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ www.minoritywelfare.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Job Details
• ബോർഡ്: Minority Welfare Board
• ജോലി തരം: Kerala Government
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കോഴിക്കോട്
• ആകെ ഒഴിവുകൾ: --
• അപേക്ഷിക്കേണ്ട വിധം: തപാൽ
• അപേക്ഷിക്കേണ്ട തീയതി: 15.07.2021
• അവസാന തീയതി: 30.07.2021
Vacancy Details
ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലവിൽ ആകെ ഒരു ഓഫീസ് അറ്റൻഡന്റ് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
Educational Qualifications
എട്ടാംക്ലാസ് പാസായിരിക്കണം. ബിരുദ യോഗ്യത ഉണ്ടാവാൻ പാടില്ല. ബിരുദത്തിന് താഴെ യോഗ്യത ഉള്ള എല്ലാ ആൾക്കാർക്കും അപേക്ഷിക്കാം.
Selection Procedure
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
ഇന്റർവ്യൂ
How to Apply?
⧫ നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ചുവടെ കാണുന്ന വിലാസത്തിൽ അയക്കുക.
⧫ ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ (നാലാം നില), തിരുവനന്തപുരം - 695 033
⧫ തപാൽ വഴി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ജൂലൈ 30
⧫ അപേക്ഷകൾ പരിശോധിച്ചതിനുശേഷം ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കുന്നതാണ്.
إرسال تعليق