Kerala District Tribal Hospital Recruitment 2021: Apply Online Various Vacancies


വയനാട് ജില്ലയിലെ നല്ലൂർനാട് ട്രൈബൽ ആശുപത്രിയിലെ വിവിധ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഓഗസ്റ്റ് 7 വൈകുന്നേരം 5 മണിക്ക് മുൻപ് വഴി അപേക്ഷകൾ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാൻ.

പ്രധാന വിവരങ്ങൾ

• സ്ഥാപനം: നല്ലൂർനാട് ജില്ലാ ടൈബൽ ആശുപത്രി
• ജോലി തരം: കേരള സർക്കാർ
• റിക്രൂട്ട്മെന്റ് തരം: താൽക്കാലികം
• ഒഴിവുകൾ: --
• ജോലിസ്ഥലം: വയനാട്
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 28.07.2021
• അവസാന തീയതി: 07.08.2021


ഒഴിവുകൾ

നല്ലൂർനാട് ജില്ലാ ട്രൈബൽ ആശുപത്രിയിൽ ഡ്രൈവർ കം അറ്റൻഡർ, സെക്യൂരിറ്റി, ക്ലർക്ക് കം ടൈപ്പിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത

1. ഡ്രൈവർ കം അറ്റൻഡർ

പത്താം ക്ലാസ്, ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.


2. സെക്യൂരിറ്റി

അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്

3. ക്ലർക്ക് കം ടൈപ്പിസ്റ്റ്

പ്ലസ് ടു, ഡിസിഎ, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് മലയാളം ലോവർ, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.


അപേക്ഷിക്കേണ്ട വിധം?

⧫ അപേക്ഷകൾ 2021 ആഗസ്റ്റ് ഏഴിന് വൈകീട്ട് 5 മണിക്ക് മുൻപ് ഇമെയിൽ വഴി സമർപ്പിക്കണം.
⧫ അപേക്ഷകർ മെഡിക്കൽ ഓഫീസറിന് നൽകുന്ന അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോൺ നമ്പർ ഉൾപ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റും ആധാർ കാർഡ് എന്നിവയുടെ പകർപ്പും സഹിതം gthnalloornadu@gmail.com എന്ന ഈമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.
⧫ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 04935 296100

Notification

More News

Post a Comment

أحدث أقدم

News

Breaking Posts