7 ക്ലാസ്സ് മുതൽ 12 ക്ലാസ് വരെ ഉള്ള വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് | Kerala bank vidyanidhi scheme


7 ക്ലാസ്സ് മുതൽ 12 ക്ലാസ് വരെ ഉള്ള വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ,സൗജന്യ ബാങ്ക് അക്കൗണ്ട് , വിദ്യനിധി പദ്ധതി വഴി ലഭിക്കുന്നു , കേരള സർക്കാർ നൽകുന്ന ഈ പുതിയ അനുകൂല്യത്തെ കുറിച്ച അറിഞ്ഞിരിക്കുക

കുട്ടികള്‍ക്കായി കേരള ബാങ്ക് ആവിഷ്‌കരിച്ച 'വിദ്യാനിധി' നിക്ഷേപ പദ്ധതി തിങ്കളാഴ്ച ആരംഭിക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍.കുട്ടികളില്‍ സമ്പാദ്യ ശീലം  വളര്‍ത്തുക, പഠനാവശ്യങ്ങള്‍ക്ക് ആ തുക ഉപയോഗിക്കാന്‍ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഏഴു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായാണു 'വിദ്യാനിധി' പദ്ധതി ആരംഭിക്കുന്നത്.Visit  https://keralacobank.com/



പദ്ധതി പ്രകാരം 12 മുതല്‍ 16 വരെ പ്രായമുള്ള കുട്ടികള്‍ക്കു സ്വന്തം പേരില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കാം. സൗജന്യ എസ്‌എംഎസ്, സൗജന്യ ഡിഡി ചാര്‍ജ്, സൗജന്യ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ് സേവനങ്ങള്‍, വിദ്യാഭ്യാസ വായ്പയ്ക്കു മുന്‍ഗണന, സൗജന്യ സര്‍വീസ് ചാര്‍ജ്, സൗജന്യ എ.ടി.എം. കാര്‍ഡ്, മൊബൈല്‍ ബാങ്കിങ് സൗകര്യം തുടങ്ങിയവ ഈ അക്കൗണ്ടിന്റെ പ്രത്യേകതകളാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ഈ അക്കൗണ്ട് വഴി ലഭിക്കും. സ്‌കൂള്‍ പഠനകാലം കഴിഞ്ഞാലും അക്കൗണ്ട് തുടരാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.



പദ്ധതിയില്‍ അംഗമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷകര്‍ത്താവിന് (മാതാവിനു മുന്‍ഗണന) എല്ലാവിധ സാധാരണ ഇടപാടുകളും നടത്താന്‍ കഴിയുന്ന സ്പെഷ്യല്‍ പ്രിവിലേജ് അക്കൗണ്ട് തുറക്കുന്നതിനും അനുവാദം നല്‍കും. രണ്ടു ലക്ഷം രൂപവരെയുള്ള അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ഈ അക്കൗണ്ട് ഉറപ്പാക്കും. ആദ്യ വര്‍ഷ പ്രീമിയം ബാങ്ക് നല്‍കും.


വിദ്യാനിധി  നിക്ഷേപ പദ്ധതിയുടെ പ്രയോജനങ്ങൾ ഒറ്റനോട്ടത്തിൽ

  •  കുട്ടികളില്‍ സമ്പാദ്യ ശീലം  വളര്‍ത്തുകയും പഠനാവശ്യങ്ങള്‍ക്ക് ആ തുക ഉപയോഗിക്കാന്‍ പ്രാപ്തരാക്കാനും സാധിക്കും .
  • കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ഈ അക്കൗണ്ട് വഴി ലഭിക്കും.
  • സ്‌കൂള്‍ പഠനകാലം കഴിഞ്ഞാലും അക്കൗണ്ട് തുടരാന്‍ കഴിയും
  • രണ്ടു ലക്ഷം രൂപവരെയുള്ള അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ഈ അക്കൗണ്ട് ഉറപ്പാക്കും.
  • ആദ്യ വര്‍ഷ പ്രീമിയം ബാങ്ക് നല്‍കും.

Post a Comment

أحدث أقدم

News

Breaking Posts