Kerala Tourism Department Recruitment 2021: Apply Online for Latest Accountant Trainee and Other Vacancies



കേരള ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന റെസ്പോൺസിബിൾ ടൂറിസം മിഷൻ അക്കൗണ്ടന്റ് ട്രെയിനി, ഡിസ്ട്രിക്ട് മിഷൻ കോ-ഓർഡിനേറ്റർ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ടൂറിസം വകുപ്പിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ അപേക്ഷകർ 2021 ഡിസംബർ 23ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിവരണങ്ങൾ പരിശോധിക്കുക.



JOB DETAILS

• ഓർഗനൈസേഷൻ: Responsible Tourism Mission, Government of Kerala

• നിയമനം: നേരിട്ടുള്ള നിയമനം

• ജോലി തരം: കേരള സർക്കാർ

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ

• ആകെ ഒഴിവുകൾ: 05

• ജോലിസ്ഥലം: കേരളം

• അപേക്ഷിക്കേണ്ട തീയതി: 07.11.2021

• അവസാന തീയതി: 23.12.2021

Vacancy Details

കേരള സർക്കാറിന് കീഴിലുള്ള റെസ്പോൺസിബിൾ ടൂറിസം മിഷൻ ഡിസ്ട്രിക്ട് മിഷൻ കോ-ഓർഡിനേറ്റർ ട്രെയിനി,  അക്കൗണ്ടന്റ് ട്രെയിനി ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഡിസ്ട്രിക്ട് മിഷൻ കോ-ഓർഡിനേറ്റർ ട്രെയിനി: 04
അക്കൗണ്ടന്റ് ട്രെയിനി: 01


Age Limit Details

റെസ്പോൺസിബിൾ ടൂറിസം മിഷന് കീഴിലുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം. പരമാവധി 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർ മറ്റ് പിന്നോക്ക വിഭാഗക്കാർ തുടങ്ങിയവർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.



Educational Qualifications

1. ഡിസ്ട്രിക്ട് മിഷൻ കോ-ഓർഡിനേറ്റർ ട്രെയിനി

പബ്ലിക് അഡ്മിനിസ്ട്രേഷൻ/ റൂറൽ ഡവലപ്മെന്റ്/ ഗാന്ധിയൻ സ്റ്റഡീസ്/ ടൂറിസം/ സോഷ്യൽ വർക്ക്/ ഹിസ്റ്ററി/ എക്കണോമിക്സ് എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പിജി ഡിഗ്രി.

2. അക്കൗണ്ടന്റ് ട്രെയിനി

ബികോം വിജയം, ടാലി സർട്ടിഫിക്കറ്റ്, അക്കൗണ്ടിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
അറിയിപ്പ്: കൂടുതൽ വിവരങ്ങൾ അറിയുവാൻ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചു നോക്കുക.


Salary Details

റെസ്പോൺസിബിൾ ടൂറിസം മിഷൻ റിക്രൂട്ട്മെന്റ് വഴി ഡിസ്ട്രിക്ട് മിഷൻ കോ-ഓർഡിനേറ്റർ ട്രെയിനി, അക്കൗണ്ടന്റ് ട്രെയിനി തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 15000 രൂപയാണ് ശമ്പളം ലഭിക്കുക.

How to Apply?

• താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യത പരിശോധിക്കുക

• യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കാം അല്ലെങ്കിൽ www.keralatourism.org/  എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷിക്കുക

• കേരള ടൂറിസം വകുപ്പിന്റെ ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ Register Now എന്ന ഓപ്ഷനും മറ്റുള്ളവർ Sign in എന്ന ഓപ്ഷനും തിരഞ്ഞെടുത്ത് ലോഗിൻ ചെയ്യുക.



• തുറന്നുവരുന്ന അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക

• ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

• അപേക്ഷിക്കുന്നതിന് അപേക്ഷാഫീസ് ആവശ്യമില്ല

• 2021 ഡിസംബർ 23  ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം

• അപേക്ഷ സമർപ്പിച്ച ശേഷം ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് ഔട്ട് എടുത്തു വെക്കുക

Notification

Apply Now

Official Website

Post a Comment

أحدث أقدم

News

Breaking Posts