Kudumbashree Latest Recruitment 2021-22: Apply Online Latest Vacancies


സംസ്ഥാന ദാരിദ്ര്യ നിർമാർജന-മിഷൻ- കുടുംബശ്രീ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജൻഡർ ഹെല്പ് ഡസ്ക്കുകളിൽ സർവീസ് പ്രൊവൈഡർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഉള്ള ഒഴിവുകളിലേക്ക് യോഗ്യരായ കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ ആയ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 2022 ജനുവരി 7 നകം ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.


Job Details

  • ഓർഗനൈസേഷൻ: Kudumbashree
  • ജോലി തരം: Kerala Govt
  • പരസ്യ നമ്പർ: No. 4364
  • തസ്തിക: സർവീസ് പ്രൊവൈഡർ
  • ആകെ ഒഴിവുകൾ: 04
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 16.12.2021
  • അവസാന തീയതി: 07.01.2022

Vacancy Details

കുടുംബശ്രീ വിവിധ ജില്ലാ മിഷനുകളിലായി സർവീസ് പ്രൊവൈഡർ (സ്നേഹദാദാവ്) തസ്തികയിലേക്ക് ആകെ നാല് ഒഴിവുകളാണ് ഉള്ളത്.


Age Limit Details

01/12/2021 ന് 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല. (താഴെ നൽകിയിട്ടുള്ള യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള നിലവിൽ കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കൗൺസിലറായി പ്രവർത്തിക്കുന്ന 50 വയസ്സിൽ താഴെയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്)

Educational Qualifications

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
മുൻപരിചയം നിർബന്ധമില്ല. എന്നാൽ രണ്ടുവർഷം പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ ഓക്സിലറി ഗ്രൂപ്പ് അക്കങ്ങളോ ആയിരിക്കണം അപേക്ഷകർ 


Salary Details

കുടുംബശ്രീയുടെ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മാസം 20,000 രൂപ വരെ ശമ്പളം ലഭിക്കും

Selection Procedure

സമർപ്പിക്കപ്പെട്ട ബയോ ഡാറ്റയും, പ്രവൃത്തി പരിചയവും ഉണ്ടെങ്കിൽ ആയതിന്റെ രേഖകളും വിശദമായി പരിശോധിച്ച്, സ്ക്രീനിങ് നടത്തി യോഗ്യമായ അപേക്ഷകൾ മാത്രം തിരഞ്ഞെടുക്കുന്നതിനുള്ള പൂർണ്ണ അധികാരം CMD ക്ക് ഉണ്ടായിരിക്കും

Application Fees

500 രൂപയാണ് അപേക്ഷാ ഫീസ്
അപേക്ഷാഫീസ് ഓൺലൈൻ മുഖാന്തരം അടക്കാവുന്നതാണ്


How to Apply

  • യോഗ്യരായ ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ള ലിങ്ക് വഴി ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം
  • പരീക്ഷാ ഫീസും, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കാവുന്നതാണ്
  • നിലവിൽ 4 ഒഴിവുകളാണ് ഉള്ളത് എങ്കിലും ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായേക്കാം
  •  നിയമനം ലഭിക്കുന്നവർക്ക് കേരളത്തിലെ ഏതു ജില്ലയിലും പ്രവർത്തിക്കാൻ സന്നദ്ധനായിരിക്കണം
  • കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പരിശോധിക്കുക

NOTIFICATION

APPLY NOW 

official WEBSITE

Post a Comment

أحدث أقدم

News

Breaking Posts