സ്കൂൾഅടയ്ക്കുമോ?: അധ്യയനം സംബന്ധിച്ചുള്ള തീരുമാനങ്ങൾക്കായി ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: നിലവിലെ കോവിഡ് സാഹചര്യത്തിൽ അധ്യയനം നടത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്. ഇന്ന് (ജനുവരി 27) രാവിലെ 11 മണിക്കാണ് യോഗം. ഒന്നു മുതൽ 9വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകർ സ്കൂളിൽ ഹാജരാകുന്നത് സംബന്ധിച്ച കാര്യങ്ങൾ,10,11,12 ക്ലാസുകളുടെ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. ഡിഡി, ആർഡിഡി, എഡി തലത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഓൺലൈൻ ആയാണ് യോഗം നടക്കുക.



ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ അധ്യാപകർ സ്കൂളിൽ ഹാജരാകുന്നത് സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനവും ഇന്ന് ഉന്നതതല യോഗത്തിൽ ഉണ്ടായേക്കും. സ്കൂളുകൾ അടച്ച സാഹചര്യത്തിൽ അധ്യാപകർ സ്കൂളിൽ എത്തി ഓൺലൈൻ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നുണ്ട്. എന്നാൽ പല സ്കൂളുകളിലും ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ല എന്ന പരാതിയും ഉയർന്നിരുന്നു. ഇതിനു പുറമെ 10,11,12 ക്ലാസുകളുടെ നടത്തിപ്പ് സംബന്ധിച്ചും തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. നിലവിൽ ഈ ക്ലാസുകൾ മാത്രമാണ് സ്കൂളുകളിൽ നടക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ അധ്യയനം ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്കൂൾ അധ്യയനം എങ്ങനെ നടത്തണം എന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരുന്നത്.

Post a Comment

Previous Post Next Post

News

Breaking Posts