വാട്സാപ്പിൽ നിന്ന് ഡിലീറ്റ് ചെയ്ത മെസേജുകൾ എങ്ങനെ കാണാം | How to recover deleted Whatsapp messages for free

How to recover deleted Whatsapp messages for free


വാട്സാപ്പ് വഴി മെസ്സേജ് അയച്ച ശേഷം ഡിലീറ്റ് ഫോർ എവരിവൺ എന്ന ഓപ്ഷൻ ഉപയോഗിച്ച് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ notisave എന്ന ആപ്പ് ഉപയോഗിച്ച് കാണാൻ സാധിക്കും. ഈ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ  ലഭ്യമാണ് . ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നോക്കാം.

നോട്ടീസേവ് ആപ്ലിക്കേഷൻ

>> പ്ലെ - സ്റ്റോറിൽ നിന്നും നോട്ടീസേവ് എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. (ആപ്പിൾ ഫോണുകാർ ഏറ്റവും താഴേക്ക് സ്ക്രോൾ ചെയ്യുക)

>> ആപ്പ് ഓപ്പൺ ചെയ്യുക

>> നോട്ടിഫിക്കേഷൻ ആക്സസ് അനുവദിക്കുക ( allow notification access )

>> ശേഷം വരുന്ന സ്ക്രീനിൽ നോട്ടിസേവ് (notisave) എന്ന ഓപ്ഷൻ ഓൺ ആക്കുക >> Allow

>> ആപ്ലിക്കേഷൻ തരുന്ന നിബന്ധനകൾ വായിച്ച് നോക്കുക

>> ഓക്കേ കൊടുക്കുക.

>> ഫോട്ടോസും മീഡിയയും ആക്സസ് ചെയ്യാൻ പെർമിഷൻ കൊടുക്കുക.

>> ആപ്ലിക്കേഷൻ ചോദിക്കുന്ന പെർമിഷനുകൾ എല്ലാം കൊടുക്കുക.


ഡിലീറ്റഡ് മെസേജുകൾ കാണുന്നത് എങ്ങനെ

ഏതെങ്കിലും വാട്ട്സ്ആപ്പ് മെസേജ് ഡിലീറ്റെഡ് ആണ് എങ്കിൽ  താഴെ കാണുന്ന സ്റ്റെപ്പുകൾ ചെയ്യുക

>> നോട്ടീസേവ് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക

>> അതിൽ വാട്ട്സ്ആപ്പ് സെക്ഷൻ ഓപ്പൺ ചെയ്യുക

>>  ഇനി വരുന്ന സ്ക്രീനിൽ ഡിലീറ്റ് ആയ മെസേജുകൾ കാണാം.



റീഡ് റെസിപിയൻ്റ്സ്

സാധാരണ രീതിയിൽ  വാട്ട്സ്ആപ്പിലെ നീലയും ഗ്രെയും നിറത്തിലുള്ള രണ്ട് ടിക് മാർക്കുകൾ  അയച്ച മെസേജിൻ്റെ സ്റ്റാറ്റസ് കാണിക്കുന്നവയാണ്.  മെസേജ് വായിച്ചു എന്നത് മറ്റേയാൾ അറിയണ്ട എന്നുണ്ടെങ്കിൽ  റീഡ് റെസിപിയൻ്റ്‌സ് ഓഫ് ചെയ്തിടണം. എന്നാൽ ഇത്  അയച്ച മെസേജിൻ്റെ സ്റ്റാറ്റസും ബ്ലോക്ക് ചെയ്യും.  നോട്ടീസേവ് ആപ്പ് ഉണ്ടെങ്കിൽ ഈ പ്രശ്നം ഇല്ല.

>> മെസേജുകൾ ഓപ്പൺ ആക്കാതെ നേരെ നോട്ടീസേവ് ആപ്പ് ഓപ്പൺ ആക്കുക

>> അതിൽ വാട്ട്സ്ആപ്പ് സെക്ഷൻ ഓപ്പൺ ചെയ്യുക

>> ഇനി വരുന്ന സ്ക്രീനിൽ  ഓപ്പൺ ആക്കാത്ത  മെസേജുകൾ കാണാം

ഡിലീറ്റഡ് മെസേജുകൾ എങ്ങനെ സേവ് ചെയ്യും

>> നോട്ടീസേവ് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക

>> അതിൽ വാട്ട്സ്ആപ്പ് സെക്ഷൻ ഓപ്പൺ ചെയ്യുക

>>  ഇനി വരുന്ന സ്ക്രീനിൽ ഡിലീറ്റ് ആയ മെസേജുകൾ കാണാം.

>> ഈ മെസേജിൽ പ്രെസ് ചെയ്യുക

>> മുകളിൽ കാണുന്ന സേവ് ഐക്കൺ ക്ലിക്ക് ചെയ്യുക

>> എവിടെയാണ് സേവ് ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്ത് കൊടുക്കുക.


ശ്രമിച്ചു നോക്കിയാലോ?

notisave ഇവിടെ ഡൗൺലോഡ് ചെയ്യാം

ആപ്പിൾ ഫോണുകൾ ഉപയോഗിക്കുന്നവർക്ക്

ഈ ആപ്പ്, ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. എന്നാൽ ആപ്പിൾ ഫോണുകളിൽ ഇതിനു പകരക്കാരൻ ആയ ആപ്പുകൾ ലഭ്യമാണ്. ഇനി ഇത് തന്നെ വേണം നിന്നുള്ളവർക്ക്: ഇത് കാണുക

Post a Comment

Previous Post Next Post

News

Breaking Posts