കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തിരുവിതാംകൂർ/ കൊച്ചിൻ/ ഗുരുവായൂർ/ മലബാർ ദേവസ്വം ബോർഡുകളിൽ നിലവിൽ ഒഴിവുകൾ ഉള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർഥികൾ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഫെബ്രുവരി 14നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, കാറ്റഗറി നമ്പർ എന്നിവ താഴെ നൽകുന്നു.
Job Details
ബോർഡ്: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
ജോലി തരം: Kerala Govt
വിജ്ഞാപന നമ്പർ: No. 1663/R1/KDRB/2021
നിയമനം: നേരിട്ടുള്ള നിയമനം
ആകെ ഒഴിവുകൾ: 16
തസ്തിക: --
ജോലിസ്ഥലം: കേരളത്തിലുടനീളം
ശമ്പളം: 20,000-1,10,400/-
വിജ്ഞാപന തീയതി: 12.01.2022
അപേക്ഷിക്കേണ്ട തീയതി: 13.01.2022
അവസാന തീയതി: 14.02.2022
Category Number Details
സർജൻ: 01/2022
ലാബ് അസിസ്റ്റന്റ്: 02/2022
കുക്ക്: 03/2022
അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ): 04/2022
ഓവർസിയർ ഗ്രേഡ് II: 05/2023
ഗോൾഡ് സ്മിത്ത്: 06/2022
കിടുപിടി: 07/2022
Vacancy Details
സർജൻ: 01
ലാബ് അസിസ്റ്റന്റ്: 01
കുക്ക്: 01
അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ): 03
ഓവർസിയർ ഗ്രേഡ് II: 08
ഗോൾഡ് സ്മിത്ത്: 01
കിടുപിടി: 01
Age Limit Details
സർജൻ: 25-40
ലാബ് അസിസ്റ്റന്റ്: 18-36
കുക്ക്: 18-36
അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ): 18-36
ഓവർസിയർ ഗ്രേഡ് II: 18-36
ഗോൾഡ് സ്മിത്ത്: 18-38
കിടുപിടി: 18-39
Educational Qualifications
1. സർജൻ
എംബിബിഎസ്
എംഎസ് അല്ലെങ്കിൽ എഫ് ആർ സി എസ്
ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ
2. ലാബ് അസിസ്റ്റന്റ്
എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
കേരളത്തിലെ ഏതെങ്കിലും മെഡിക്കൽ കോളേജുകളോ, പബ്ലിക് ഹെൽത്ത് ലബോറട്ടറിയോ, മറ്റേതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനങ്ങളോ നടത്തുന്ന എം എൽ ടി കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
3. കുക്ക് (ആയുർവേദം)
മലയാളം എഴുതാനും വായിക്കാനും ഉള്ള അറിവ്
ആയുർവേദ ആശുപത്രിയിൽ കഷായം തയ്യാറാക്കുന്നതിൽ 3 വർഷത്തെ പരിചയം
മികച്ച ആരോഗ്യമുള്ള ആളായിരിക്കണം
4. അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)
ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിടെക് / ബി. ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത
5. ഓവർസിയർ (ഇലക്ട്രിക്കൽ)
എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഉള്ള ഡിപ്ലോമ/ ഐടിഐ (ഇലക്ട്രിക്കൽ) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
6. ഗോൾഡ് സ്മിത്ത്
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത
സ്വർണ്ണം, വെള്ളി ആഭരണങ്ങൾ നിർമ്മിക്കുന്നതിലുള്ള അറിവും വൈദഗ്ധ്യവും, ആ മേഖലയിലെ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും
7. കിടുപിടി
ഏഴാം ക്ലാസ് വിദ്യാഭ്യാസം
കിടുപിടി കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം
Salary Details
സർജൻ: 68700-110400/-
ലാബ് അസിസ്റ്റന്റ്: 18000-41500/-
കുക്ക്: 16500-35700/-
അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ): 39500-83000/-
ഓവർസിയർ ഗ്രേഡ് II: 20000-45800
ഗോൾഡ് സ്മിത്ത്: 18000-41500
കിടുപിടി: 13600-16500
Application Fees
കാറ്റഗറി നമ്പർ 01/2022 1000 രൂപ (പട്ടികജാതി/ പട്ടികവർഗക്കാർക്ക് 750 രൂപ)
കാറ്റഗറി നമ്പർ 04/2022 750 രൂപ (പട്ടികജാതി/ പട്ടികവർഗക്കാർക്ക് 500 രൂപ)
കാറ്റഗറി നമ്പർ 02/2022, 03/2022, 05/2022 300 രൂപ (പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ)
കാറ്റഗറി നമ്പർ 06/2022, 07/2022 300 രൂപ
അപേക്ഷാഫീസ് ഓൺലൈനായി അടക്കാവുന്നതാണ്
How to Apply?
- വിശുദ്ധ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ കേരള ദേവസ്വം ബോർഡിന്റെ www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
- വെബ്സൈറ്റിലെ ഹോം പേജിൽ ഉള്ള "Apply Online" എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ മൂന്ന് മാസത്തിനകം എടുത്തത് ആയിരിക്കണം. ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ തുടർന്നുള്ള അപേക്ഷ സമർപ്പിക്കുന്നതിനും ഉപയോഗിക്കാം.
- പ്രൊഫൈലിലെ പ്രിന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉദ്യോഗാർത്ഥികൾക്ക് തങ്ങൾ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.
- ഒരിക്കൽ അടച്ച് അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.
إرسال تعليق