സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ മിടുക്കുണ്ടോ?: പബ്ളിക് റിലേഷൻസ് വകുപ്പിൽ അവസരമുണ്ട്

social media


തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന വിവിധ പ്രോജക്ടുകളുടെ വെബ്സൈറ്റുകളുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളുടെയും പരിപാലനത്തിന് പ്രൊഫഷണൽ ജീവനക്കാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ആറുമാസത്തെ കാലയളവിലേക്കാണ് നിയമനം. അപേക്ഷകൾ ഫെബ്രുവരി 28 നകം http://careers.cdit.org എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കണം. വിഭാഗങ്ങൾ, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിശദാംശങ്ങൾ http://careers.cdit.org യിൽ ലഭ്യമാണ്.

Post a Comment

أحدث أقدم

News

Breaking Posts