ഒമ്പതുവരെ ക്ലാസുകാര്‍ക്ക് പരീക്ഷകള്‍ മാര്‍ച്ചില്‍ തന്നെ



തിരുവന്തപുരം: ഒമ്പതുവരെ ക്ലാസുകാര്‍ക്ക് പരീക്ഷകള്‍ മാര്‍ച്ചില്‍ തന്നെ നടക്കുമെന്ന് സൂചന. അഞ്ചുമുതല്‍ ഒമ്പതുവരെ ക്ലാസുകളില്‍ ഏപ്രിലില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച വാര്‍ഷിക പരീക്ഷ മാര്‍ച്ചില്‍ തന്നെ നടത്തും. അതിനാല്‍ വേനലവധിക്കാലം രണ്ടുമാസം ഉണ്ടാകും.
മാര്‍ച്ച് 31 മുതല്‍ ഇടവിട്ട ദിവസങ്ങളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്തേണ്ടതിനാല്‍ മറ്റു പരീക്ഷകള്‍ സാധ്യമല്ല. വിഷു, ഈസ്റ്റര്‍ അവധികളും വരുന്നുണ്ട്. ഇതാണ് കാരണം.


പരീക്ഷകള്‍ ഏപ്രില്‍ പത്തിനകം നടത്തുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. അഞ്ചുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ മൂല്യനിര്‍ണയം എങ്ങനെ വേണമെന്ന് എസ് സി ആര്‍ടിയുടെ ശുപാര്‍ശ തേടിയിട്ടുണ്ട്. അതുലഭിച്ച ശേഷം വകുപ്പ് മേധാവികള്‍ ചര്‍ച്ച് ചെയ്ത് തീരുമാനിക്കും. ഒന്നുമുതല്‍ നാല് വരെ ക്ലാസുകളില്‍ കഴിഞ്ഞ വര്‍ഷം ചെയ്ത പോലെ വര്‍ക്ക് ഷീറ്റ് അസസ്‌മെന്റ് മതിയെന്ന് അഭിപ്രായം ഉയരുന്നുണ്ട്.
ഒന്നു മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളില്‍ ആരെയും തോല്‍പിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാലും പഠനനിലവാരം ഉറപ്പുവരുത്തേണ്ടതിനാലാണ് വര്‍ക്ക് ഷീറ്റ് അസസ്‌മെന്റ് നടത്തുക

Post a Comment

أحدث أقدم

News

Breaking Posts