കുടുംബശ്രീ- സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷന് കീഴിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഫെബ്രുവരി 18 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഉദ്യോഗാർഥികൾക്ക് അപേക്ഷാഫീസ് ഇല്ലാതെ സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Job Details
- ഓർഗനൈസേഷൻ: Kudumbashree
- ജോലി തരം: Kerala Govt
- നിയമനം: നേരിട്ടുള്ള നിയമനം
- പരസ്യ നമ്പർ:
- തസ്തിക: അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്
- ആകെ ഒഴിവുകൾ: 02
- ജോലിസ്ഥലം: തിരുവനന്തപുരം
- അപേക്ഷിക്കേണ്ടവിധം: തപാൽ വഴി
- അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 3
- അവസാന തീയതി: 2022 ഫെബ്രുവരി 18
Vacancy Details
- കുടുംബശ്രീ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിൽ രണ്ട് ഒഴിവുകളാണ് ഉള്ളത്.
Age Limit Details
- 27 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം
Educational Qualifications
- അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ കൊമേഴ്സിൽ ബാച്ചിലർ ഡിഗ്രി
- അക്കൗണ്ടിംഗ് മേഖലയിൽ അഞ്ച് വർഷത്തെ പരിചയം
- ഓഫീസ് ഡോക്യൂമെന്റഷൻ സ്കിൽ ഉണ്ടായിരിക്കണം
- റ്റാലി സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം
- ഇംഗ്ലീഷ് വായിക്കാനും സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം
- ഹിന്ദിയിൽ അറിവ് ഉണ്ടായിരിക്കണം
Salary Details
കുടുംബശ്രീയുടെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 25000 രൂപ ശമ്പളം ലഭിക്കുന്നതാണ്. കൂടാതെ കമ്മ്യൂണിക്കേഷൻ അലവൻസ് ആയി 1000 രൂപയും ലഭിക്കുന്നതാണ്.
Selection Procedure
- എഴുത്ത് പരീക്ഷ
- ഷോർട്ട് ലിസ്റ്റിംഗ്
- വ്യക്തിഗത ഇന്റർവ്യൂ
How to Apply
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യതകൾ പരിശോധിക്കുക
- വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുക്കുക
- പൂരിപ്പിച്ച അപേക്ഷാ ഫോറവും, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം താഴെ നൽകിയിട്ടുള്ള വിലാസത്തിൽ അയക്കുക
Executive Director, Kudumbashree NRO, III Floor, Carmel Towers, Vazhuthacaud, Thiruvananthapuram, Kerala - 695 014
- അപേക്ഷകൾ 2022 ഫെബ്രുവരി 18 വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കേണ്ടതാണ്
Notification | Click here |
Apply Now | Click here |
Official Website | Click here |
إرسال تعليق