പബ്ലിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന വിവിധ പ്രോജക്ടുകളുടെ വെബ്സൈറ്റുകളുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളുടെയും പരിപാലനത്തിന് കരാറടിസ്ഥാനത്തിൽ ആറു മാസത്തെ കാലയളവിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ 2022 ഫെബ്രുവരി 28-ന് മുൻപ് സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. വിദ്യാഭ്യാസയോഗ്യത, അഭിലഷണീയ യോഗ്യത, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു.
Job Details
- ബോർഡ്: Public Relations Department
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ: ഇ1/80/2021-ഐ&പി ആർഡി
- നിയമനം: താൽക്കാലികം
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 11
- അവസാന തീയതി: 2022 ഫെബ്രുവരി 28
Vacancy Details
വിവര പൊതുജന സമ്പർക്ക വകുപ്പ് അതായത് പബ്ലിക് റിലേഷൻ വകുപ്പ് മുഖേന വിവിധ തസ്തികകളിലേക്ക് ആണ് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. നിലവിൽ ഒഴിവുകൾ ഉള്ള തസ്തികകൾ താഴെ നൽകുന്നു.
- ടീം ലീഡർ
- കണ്ടന്റ് മാനേജർ
- സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ
- സോഷ്യൽ മീഡിയ കോ-ഓഡിനേറ്റർ
- കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്
- ഡെലിവറി മാനേജർ
- റിസർച്ച് ഫെലോ
- കണ്ടന്റ് ഡെവലപ്പർ
- കണ്ടന്റ് അഗ്രഗേറ്റർ
- കമ്പ്യൂട്ടർ അസിസ്റ്റന്റ്
- ഡാറ്റ റിപ്പോസിറ്ററി മാനേജർ
Age Limit Details
പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് പരമാവധി 50 വയസ്സാണ് പ്രായപരിധി. അപേക്ഷകന് 2022 ഫെബ്രുവരി 11ന് 50 വയസ്സ് കവിയാൻ പാടില്ല.
Educational Qualifications
1. ടീം ലീഡർ
- ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിടെക് ബിരുദം
- പ്രവൃത്തിപരിചയം: ഐടി, മാധ്യമ മേഖലകളിൽ കുറഞ്ഞത് എട്ട് വർഷത്തെ പരിചയം. ഇതിൽ ഒരു വർഷമെങ്കിലും സർക്കാർ ഓർഗനൈസേഷനിൽ ആയിരിക്കണം.
- സർക്കാർ സംവിധാനത്തിൽ സമാന പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ളത് അഭിലഷണീയ യോഗ്യതയാണ്
2. കണ്ടന്റ് മാനേജർ
- അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. ജേർണലിസത്തിൽ പി ജി ഡിപ്ലോമ
- പ്രവൃത്തിപരിചയം: മാധ്യമ മേഖലയിൽ 7 വർഷത്തെ പരിചയം, ഇതിൽ ഒരു വർഷമെങ്കിലും സർക്കാർ ഓർഗനൈസേഷനിൽ ആയിരിക്കണം.
- സർക്കാർ സംവിധാനത്തിൽ സമാന പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ളത് അഭിലഷണീയ യോഗ്യതയാണ്
3. സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ
- അംഗീകൃത സർവകലാശാലയിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ സയൻസിൽ ബിടെക് ബിരുദം
- പ്രവൃത്തിപരിചയം: ഐടി മേഖലയിൽ കുറഞ്ഞത് 7 വർഷത്തെ പരിചയം, ഇതിൽ ഒരു വർഷമെങ്കിലും സർക്കാർ ഓർഗനൈസേഷനിൽ ആയിരിക്കണം.
- സർക്കാർ സംവിധാനത്തിൽ സമാന പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ളത് അഭിലഷണീയ യോഗ്യതയാണ്
4. സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ
- അംഗീകൃത സർവകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ/ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം
- പ്രവൃത്തിപരിചയം: മാധ്യമ മേഖലയിൽ 4 വർഷത്തെ പരിചയം, ഇതിൽ ഒരു വർഷമെങ്കിലും സർക്കാർ ഓർഗനൈസേഷനിൽ ആയിരിക്കണം.
- സർക്കാർ സംവിധാനത്തിൽ സമാന പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ളത് അഭിലഷണീയ യോഗ്യതയാണ്
- വീഡിയോ എഡിറ്റിങ്ങിൽ പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും
5. കണ്ടന്റ് സ്റ്റാറ്റജിസ്റ്റ്
- അംഗീകൃത സർവകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ/ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം
- പ്രവൃത്തിപരിചയം: ഡിജിറ്റൽ മാർക്കറ്റിങ്ങിൽ കുറഞ്ഞത് 4 വർഷത്തെ പരിചയം, ഇതിൽ ഒരു വർഷമെങ്കിലും സർക്കാർ ഓർഗനൈസേഷനിലോ പൊതുമേഖല സ്ഥാപനങ്ങളിലോ ആയിരിക്കണം.
- സർക്കാർ സംവിധാനത്തിൽ സമാന പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ളത് അഭിലഷണീയ യോഗ്യതയാണ്
6. ഡെലിവറി മാനേജർ
- അംഗീകൃത സർവകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ/ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം
- പ്രവൃത്തിപരിചയം: മാധ്യമ മേഖലയിൽ 3 വർഷത്തെ പരിചയം, ഇതിൽ ഒരു വർഷമെങ്കിലും സർക്കാർ ഓർഗനൈസേഷനിൽ ആയിരിക്കണം.
- സർക്കാർ സംവിധാനത്തിൽ സമാന പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ളത് അഭിലഷണീയ യോഗ്യതയാണ്
7. റിസർച്ച് ഫെലോ
- അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദം
- സോഷ്യൽ/ പൊളിറ്റിക്കൽ സ്റ്റഡീസിൽ ഗവേഷണ പരിചയം
8. കണ്ടന്റ് ഡെവലപ്പർ
- അംഗീകൃത സർവകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ/ ജേർണലിസത്തിൽ ബിരുദാനന്തരബിരുദം
- പ്രവൃത്തി പരിചയം: മീഡിയ/ ഫിലിം സ്റ്റഡീസിൽ ഗവേഷണ പരിചയം
9. കണ്ടന്റ് അഗ്രഗേറ്റർ
- അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം
- വെബ് ആൻഡ് ന്യൂ മീഡിയ മേഖലയിൽ ഗവേഷണ പരിചയം
10. ഡാറ്റാ റിപ്പോസിറ്ററി മാനേജർ
- അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം
- പ്രിന്റ്/ വിഷ്വൽ മാധ്യമങ്ങളിൽ ഡാറ്റാ എൻട്രി/ ആർകൈവിംഗ് എന്നിവയിൽ 3 വർഷത്തെ പരിചയം
11. കമ്പ്യൂട്ടർ അസിസ്റ്റന്റ്
- പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം
- പ്രിന്റ്/ വിഷ്വൽ മാധ്യമങ്ങളിൽ ഡാറ്റ എൻട്രി എന്നിവയിൽ 2 വർഷത്തെ പരിചയം
Selection Procedure
- എഴുത്ത് പരീക്ഷ
- ഇന്റർവ്യൂ
How to Apply?
- യോഗ്യരായ ഉദ്യോഗാർഥികൾ www.career.cdit.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കുക
- ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ രേഖപ്പെടുത്തണം. അപേക്ഷ ഓൺലൈനായി സമർപ്പിച്ചു കഴിഞ്ഞാൽ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല.
- അപേക്ഷിക്കുന്ന സമയത്ത് അംഗീകൃത അംഗീകൃത ഡിഗ്രി/പിജി/ ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം
- നിശ്ചിത യോഗ്യത നേടിയ ശേഷം ഉള്ള പ്രവർത്തി പരിചയം മാത്രമേ പരിഗണിക്കുകയുള്ളൂ
- ഉദ്യോഗാർഥികൾക്ക് വ്യക്തിഗത ഈമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. വിവ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാകുന്നതുവരെ പ്രവർത്തനക്ഷമം ആയിരിക്കണം. എല്ലാ വിവരങ്ങളും ഈ-മെയിൽ മുഖേനയായിരിക്കും ലഭിക്കുക.
- ഉദ്യോഗാർത്ഥി സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും
- പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിന് പകരം നിയമന ഉത്തരവ്, സാലറി സ്ലിപ്പ്, പേ സ്ലിപ്പ് തുടങ്ങിയ രേഖകൾ പരിഗണിക്കില്ല
- കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം
Notification | Click here |
Apply Now | Click here |
Official Website | Click here |
إرسال تعليق