മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് നൽകുന്നു.
❇️ സംസ്ഥാനത്തെ വിവിധ യൂണിവേഴ്‌സിറ്റികളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിവിധ വിഷയങ്ങളിൽ 2020-21 അധ്യയന വർഷം വിജയകരമായി പഠനം പൂർത്തീകരിച്ച, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
💢 21 02 2022 മുതൽ 05 03 2022 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
🔰 കേരളത്തിലെ സർവ്വകലാശാലകളോടെ അഫിലിയേറ്റ് ചെയ്‌ത കോളേജുകളിൽ 2020-21 വർഷം റെഗുലർ ഡിഗ്രി അല്ലെങ്കിൽ തത്തുല്യപഠനം പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാൻ യോഗ്യത.
🔰 75 ശതമാനത്തിൽ അധികം മാർക്ക് ഉണ്ടാവണം. ബിരുദപരീക്ഷയിലെ ആകെ സ്കോർ നോക്കിയാകും തിരഞ്ഞെടുപ്പ്.
🔰 വാർഷികവരുമാനം രണ്ടര ലക്ഷത്തിൽ താഴെയാവണം.
❇️ അപേക്ഷകർ ഡിഗ്രി സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഏറ്റവും പുതിയ വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുമ്പോൾ അപ്പ് ലോഡ് ചെയ്യണം.
www.dcescholarship.kerala.gov.in
കൂടുതൽ വിവരങ്ങൾക്ക്
9746969210
7907052598
6238059615
colledn2020@gmail.com
إرسال تعليق