1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി.
ബംഗ്ലാദേശിൽ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദ്ദേശീയ തലത്തിൽ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉദ്ഭവം. 1952 ഫെബ്രുവരി 21-ന് ബെംഗാളീ ഭാഷാപ്രസ്ഥാനത്തിന്റെ ഒരു പ്രതിക്ഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണക്കായാണ് ബംഗ്ലാദേശിൽ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്.
ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷംതോറും ആചരിക്കപ്പെടുന്നു.
സ്വന്തം ഭാഷയില്‍ ഉറച്ചുനിന്നുകൊണ്ട് മറ്റു ഭാഷകളെ വീക്ഷിക്കാനും പഠിക്കാനുമുള്ള ശ്രമമാണ് നാം നടത്തേണ്ടത്. എങ്കിലേ ആത്‌മബോധമുള്ളവരായി വ്യക്തിത്വമുള്ളവരായി വളര്‍ന്നുവരാന്‍ നമുക്കാവൂ. മലയാളമണ്ണില്‍ നിന്ന് മലയാളത്തിന്റെ ഗന്ധം നഷ്‌ടമായാല്‍ പിന്നെ മലയാളികളും മലയാളികളുടെ സംസ്‌കാരവും ഒന്നും ഉണ്ടാവില്ല. അതുകൊണ്ട് എല്ലാത്തരം അധിനിവേശങ്ങളെയും ചെറുത്തുനില്‍ക്കാന്‍ നാം മാതൃഭാഷയില്‍ അടിയുറച്ച് നിന്നേ മതിയാവൂ. കാലവും ആവശ്യങ്ങളും മാറുന്നതിനനുസരിച്ച് നമ്മുടെ ഭാഷയെ വളര്‍ത്തിയെടുക്കാനും ശക്തിപ്പെടുത്താനും നാം പരിശ്രമിക്കുകയും വേണം. കുട്ടി ഇംഗ്ലീഷ് മണിമണിയായി സംസാരിക്കാന്‍ ഭാര്യയുടെ പ്രസവം ഇംഗ്ലണ്ടിലാക്കുന്നതിനെക്കുറിച്ച് കവിതയിലൂടെ മലയാളിയെ പരിഹസിച്ച കുഞ്ഞുണ്ണിമാഷിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വേളയില്‍ അഭിമാനത്തോടെയേ ഓര്‍ക്കാനാവൂ. മുലപ്പാല്‍ കുടിച്ചുവളരുന്ന കുട്ടിക്ക് മാതൃവാത്സല്യം എങ്ങനെ ലഭ്യമാകുന്നുവോ അതേ പോലെതന്നെയാണ് മാതൃഭാഷ കൈകാര്യംചെയ്ത് വളരുന്ന തലമുറയും.അതേ, മാതൃഭാഷ മറക്കാത്ത ആള്‍, മാതാവിനെ മറക്കുന്നില്ല, വേണ്ടപ്പെട്ടവരെ മറക്കുന്നില്ല, സമൂഹത്തെ മറക്കുന്നില്ല, സ്വന്തം നാടിനെ മറക്കുന്നില്ല.
കേരളത്തിലെ ഭാഷാപ്രതിജ്ഞ
"മലയാളമാണ് എന്റെ ഭാഷ
എന്റെ ഭാഷ എന്റെ വീടാണ്.
എന്റെ ആകാശമാണ്.
ഞാൻ കാണുന്ന നക്ഷത്രമാണ്.
എന്നെത്തഴുകുന്ന കാറ്റാണ്.
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്.
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.
ഏതുനാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്.
എന്റെ ഭാഷ ഞാൻതന്നെയമണ്. "'.
കവിതകള്‍
1. മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!മര്‍ത്ത്യന്നു പെറ്റമ്മ തന്‍ ഭാഷതാന്‍
മഹാകവി വള്ളത്തോള്‍
2. ‘മിണ്ടി തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം
ചുണ്ടിന്മേല്‍ അമ്മിഞ്ഞാ പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചിടുന്നതൊന്നാമതായ്
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍’
വള്ളത്തോളിന്റെ 'എന്റെ ഭാഷ' കവിത.
3. ‘ആറു മലയാളിക്ക് നൂറു മലയാളം
അര മലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല’
إرسال تعليق