Beat Forest Officer Recruitment 2022-Apply Online for Lates KPSC Beat Forest Officer Vacancies

Beat Forest Officer


ഉദ്യോഗാർത്ഥികൾ ഏറെനാളായി കാത്തിരിക്കുന്ന കേരള ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും ഒഴിവുകൾ വരുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ജില്ലാ തലത്തിൽ ഡയറക്ട് റിക്രൂട്ട്മെന്റ് വഴിയായിരിക്കും നിയമനം നടത്തുക. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ളവിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 മാർച്ച് 30 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.


Notification Details

  • ബോർഡ്: ഫോറസ്റ്റ്
  • ജോലി തരം: കേരള സർക്കാർ
  • കാറ്റഗറി നമ്പർ: 027/2022
  • നിയമനം: സ്ഥിര നിയമനം
  • ആകെ ഒഴിവുകൾ: കണക്കാക്കപ്പെട്ടിട്ടില്ല
  • തസ്തിക: ബീറ്റ് ഫോറസ്റ്റ് ഓഫീസർ
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 28
  • അവസാന തീയതി: 2022 മാർച്ച് 30

Vacancy Details

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് കേരളത്തിലെ 13 ജില്ലകളിലും ഒഴിവുകൾ വരുന്നുണ്ട്. ഒഴിവുകൾ വരുന്ന ജില്ലകൾ താഴെ ക്രമത്തിൽ നൽകുന്നു.


  • തിരുവനന്തപുരം
  • കൊല്ലം
  • പത്തനംതിട്ട
  • കോട്ടയം
  • ഇടുക്കി
  • എറണാകുളം
  • തൃശ്ശൂർ
  • പാലക്കാട്
  • മലപ്പുറം
  • കോഴിക്കോട്
  • വയനാട്
  • കണ്ണൂർ
  • കാസർകോട്

Age Limit Details

19 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഉദ്യോഗാർത്ഥികൾ 1992  ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.


Educational Qualifications

അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ്ടു പാസായിരിക്കണം

ഫിസിക്കൽ

പുരുഷ ഉദ്യോഗാർത്ഥികൾ

ഉയരം 168 സെന്റീമീറ്റർ, നെഞ്ചളവ് 81 സെന്റീമീറ്റർ, നെഞ്ച് 5 സെന്റീമീറ്റർ വരെ വികസിപ്പിക്കാൻ സാധിക്കണം

കായിക യോഗ്യത

താഴെ നൽകിയിട്ടുള്ള 8 ഇനങ്ങളിൽ നിന്നും അഞ്ച് എണ്ണമെങ്കിലും പാസാവണം

  1. 100 മീറ്റർ ഓട്ടം: 14 സെക്കൻഡ്
  2. ഹൈജമ്പ്: 1.32 മീറ്റർ
  3. ലോങ്ങ് ജമ്പ്: 4.572 മീറ്റർ
  4. ഷോട്ട് പുട്ട്: 6.096 മീറ്റർ
  5. ക്രിക്കറ്റ് ബോൾ ത്രോ: 6.096 മീറ്റർ
  6. റോപ്പ് ക്ലൈംബിംഗ്: 3.658 മീറ്റർ
  7. പുൾ അപ്പ് & ചിന്നിങ്: 8 തവണ
  8. 1500 മീറ്റർ ഓട്ടം: 5 മിനിറ്റ് 44 സെക്കൻഡ് കൊണ്ട്


എന്റുറൻസ് ടെസ്റ്റ്‌

13 മിനിറ്റ് സമയം കൊണ്ട് രണ്ട് കിലോമീറ്റർ ഓടി പൂർത്തിയാക്കണം

വനിതാ ഉദ്യോഗാർത്ഥികൾ

ഉയരം 157 സെന്റീമീറ്റർ ഉണ്ടായിരിക്കണം
കുറിപ്പ്:- പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന വനിത ഉദ്യോഗാർഥികൾക്ക് 150 സെന്റീമീറ്റർ മതിയാകും

കായിക യോഗ്യത

താഴെ നൽകിയിട്ടുള്ള 9 ഇനങ്ങളിൽ നിന്നും അഞ്ച് എണ്ണമെങ്കിലും പാസാവണം

  1. 17 സെക്കൻഡ് സമയം കൊണ്ട് 100 മീറ്റർ ഓട്ടം
  2. ഹൈജമ്പ് 1.06 മീറ്റർ
  3. ലോങ്ങ് ജമ്പ് 3.05 മീറ്റർ
  4. (4 kg) കിലോ ഭാരമുള്ള ഷോട്ട്പുട്ട് 4.88 മീറ്റർ എറിയൽ
  5. ക്രിക്കറ്റ് ബോൾ എറിയൽ 14 മീറ്റർ
  6. ഷട്ടിൽ റേസ് (4 x 25m) 26 സെക്കൻഡ്
  7. 36 സെക്കൻഡ് സമയം കൊണ്ട് 200 മീറ്റർ ഓട്ടം
  8. സകിപ്പിങ് 80 തവണ
  9. പുൾ അപ്പ് അല്ലെങ്കിൽ ചിന്നിംഗ്: 80 തവണ

എന്റുറൻസ് ടെസ്റ്റ്‌

15 മിനിറ്റ് സമയം കൊണ്ട് രണ്ട് കിലോമീറ്റർ ഓടി പൂർത്തിയാക്കണം


Medical Qualifications

അപേക്ഷ സമർപ്പിക്കുന്ന പുരുഷ- വനിതാ ഉദ്യോഗാർഥികൾക്ക് മികച്ച കാഴ്ചശക്തിയും കേൾവിശക്തിയും ഉണ്ടായിരിക്കണം.

Salary Details

കേരള പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 20,000 രൂപ മുതൽ 45,800 രൂപ വരെ മാസം ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Selection Procedure

  • ഒഎംആർ എഴുത്ത് പരീക്ഷ
  • ഫിസിക്കൽ
  • മെഡിക്കൽ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  • ഇന്റർവ്യൂ


How to Apply?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കണം
› അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കോളത്തിൽ നൽകിയിട്ടുണ്ട്
› കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്തും അപേക്ഷിക്കാൻ ആരംഭിക്കുക
› Notifications എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക
› താഴെ കാറ്റഗറി നമ്പർ എന്നുള്ള കോളത്തിൽ 027/2022 എന്ന കാറ്റഗറി നമ്പർ ടൈപ്പ് ചെയ്ത് Quick Apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
› തുടർന്ന് Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക
› അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ നിർബന്ധമായും വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക.

Notification Click here
Apply Now Click here
Official Website Click here

Post a Comment

أحدث أقدم

News

Breaking Posts