Junior Lab Assistant Latest Recruitment 2022: Apply Online for 27 Junior Lab Assistant Vacancies

Junior Lab Assistant Latest Recruitment 2022


കേരള മെഡിക്കൽ വിദ്യാഭ്യാസ ബോർഡ്‌ പ്ലസ് ടു യോഗ്യത ഉള്ളവരിൽ നിന്നും ജൂനിയർ ലാബ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരള സർക്കാരിന് കീഴിൽ സ്ഥിരം ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ളവിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 മാർച്ച് 30 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.


Notification Details

  • ബോർഡ്: Medical Education Service
  • ജോലി തരം: കേരള സർക്കാർ
  • കാറ്റഗറി നമ്പർ: 011/2022
  • നിയമനം: സ്ഥിര നിയമനം
  • ആകെ ഒഴിവുകൾ: 27
  • തസ്തിക: ജൂനിയർ ലാബ് അസിസ്റ്റന്റ്
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 28
  • അവസാന തീയതി: 2022 മാർച്ച് 30

Vacancy Details

കേരള മെഡിക്കൽ വിദ്യാഭ്യാസ ബോർഡ് കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖാന്തരം 27 ജൂനിയർ ലാബ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകളിൽ ഇനിയും വർദ്ധനവ് പ്രതീക്ഷിക്കുന്നു അതുകൊണ്ടുതന്നെ യോഗ്യരായ ഉദ്യോഗാർഥികൾ പരമാവധി അപേക്ഷ നൽകാൻ ശ്രദ്ധിക്കുക.


Age Limit Details

18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഉദ്യോഗാർത്ഥികൾ 1986 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualifications

പ്രീഡിഗ്രി / പ്ലസ് ടു/ VHSE, ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങൾ പാസായിരിക്കണം (അതായത് പ്ലസ് ടു സയൻസ്) അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കും

Salary Details

കേരള പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 27,900 രൂപ മുതൽ 63,700 രൂപ വരെ മാസം ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Selection Procedure

  • ഒഎംആർ എഴുത്ത് പരീക്ഷ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  • ഇന്റർവ്യൂ


How to Apply?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കണം

› അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കോളത്തിൽ നൽകിയിട്ടുണ്ട്

› കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്തും അപേക്ഷിക്കാൻ ആരംഭിക്കുക

Notifications എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക

› താഴെ കാറ്റഗറി നമ്പർ എന്നുള്ള കോളത്തിൽ 011/2022 എന്ന കാറ്റഗറി നമ്പർ ടൈപ്പ് ചെയ്ത് Quick Apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

› തുടർന്ന് Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക

› അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ നിർബന്ധമായും വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക.

Notification Click here
Apply Now Click here
Official Website Click here

Post a Comment

أحدث أقدم

News

Breaking Posts