കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഉൾപ്പെടെയുള്ള നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 മാർച്ച് 10ന് മുൻപ് ഓൺലൈൻ വഴി സമർപ്പിക്കണം. പൂർണ്ണമായും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Job Details
- ബോർഡ്: Social Security Mission
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ: N/A
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 04
- തസ്തിക:--
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 4
- അവസാന തീയതി: 2022 മാർച്ച് 10
Vacancy Details
കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ (KSSM) വിവിധ തസ്തികകളിലായി 4 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 02
- പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ്: 01
- അക്കൗണ്ടിംഗ് അസിസ്റ്റന്റ്: 01
Age Limit Details
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 20-40 വയസ്സ് വരെ
- പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ്: 35 വയസ്സ് വരെ
- അക്കൗണ്ടിംഗ് അസിസ്റ്റന്റ്: 35 വയസ്സ് വരെ
Educational Qualifications
1. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
- പിജിഡിസിഎ/ ഡിസിഎ/ COPA
2. പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ്
- സോഷ്യൽ വർക്ക് അല്ലെങ്കിൽ സോഷ്യോളജിയിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റർ ഡിഗ്രി
- കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ അറിവ്
3. അക്കൗണ്ടിംഗ് അസിസ്റ്റൻഡ്
- ഫസ്റ്റ് ക്ലാസ് എംകോം ഡിഗ്രി
- അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിൽ പരിചയം ഉണ്ടായിരിക്കണം
Salary Details
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 20,385/-
- പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ്: 22,000/-
- അക്കൗണ്ടിംഗ് അസിസ്റ്റന്റ്: 19,000/-
How to Apply?
- യോഗ്യരായ ഉദ്യോഗാർത്ഥികൾ www.socialsecuritymission.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക
- ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തു കൊണ്ടും അപേക്ഷിക്കുക.
- അപേക്ഷകൾ 2022 മാർച്ച് 10 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
- അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
- കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്
Notification | Click here |
Apply Now | Click here |
Official Website | Click here |
Post a Comment