കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC)- സ്വിഫ്റ്റ് മുഖേന വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 മാർച്ച് 25 വരെ അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ ഉള്ള വിവരങ്ങൾ പരിശോധിക്കുക.
എന്താണ് കെഎസ്ആർടിസി സ്വിഫ്റ്റ്?
കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ കാര്യക്ഷമമായി നടത്തുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക, ഭരണനിർവഹണം, പ്രവർത്തനക്ഷമത എന്നീ മേഖലകളിലുള്ള പിന്തുണ നൽകുന്നതിനായി കേരള സർക്കാറിന് കീഴിലുള്ള ഒരു സ്വതന്ത്ര കമ്പനിയാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ്. ഇത് തിരുവനന്തപുരത്ത്ഉടൻതന്നെ പ്രവർത്തനം ആരംഭിക്കുന്നതാണ്.
Job Details
- ബോർഡ്: KSRTC-SWIFT
- ജോലി തരം: Kerala Govt
- വിജ്ഞാപന നമ്പർ:
- നിയമനം: നേരിട്ടുള്ള നിയമനം
- ആകെ ഒഴിവുകൾ: 12
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 16
- അവസാന തീയതി: 2022 മാർച്ച് 25
Vacancy Details
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലായി 12 ഒഴിവുകളിലേക്ക് ആണ് കെഎസ്ആർടിസി-സ്വിഫ്റ്റ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ: 02
- എൻജിനീയർ (ഇൻഫർമേഷൻ ടെക്നോളജി): 01
- സർവീസ് എൻജിനീയർ: 02
- മെക്കാനിക്ക്: 07
Age Limit Details
- എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ: 28 വയസ്സ് വരെ
- എൻജിനീയർ (ഇൻഫർമേഷൻ ടെക്നോളജി): 30 വയസ്സ് വരെ
- സർവീസ് എൻജിനീയർ: 45 വയസ്സ് വരെ
- മെക്കാനിക്ക്: 35 വയസ്സ് വരെ
Educational Qualifications
1. എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ
› എം.കോം/ എം.എസ്.സി/ എംബിഎ ഡാറ്റ അനലിറ്റിക്സ്, എക്സൽ/ റ്റാലി കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം
› രണ്ടു വർഷത്തെ പരിചയം
2. എൻജിനീയർ (IT)
› ഇൻഫർമേഷൻ ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് ബിടെക് ഡിഗ്രി അല്ലെങ്കിൽ CSE
› രണ്ട് വർഷത്തെ പരിചയം
3. സർവീസ് എൻജിനീയർ
› മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ബിഇ
› 5 വർഷത്തെ പരിചയം
4. മെക്കാനിക്ക്
› എൻജിനീയറിങ്ങിൽ ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ
› 5 വർഷത്തെ പരിചയം
Salary Details
- എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ: 20,000
- എൻജിനീയർ (ഇൻഫർമേഷൻ ടെക്നോളജി): 35,000
- സർവീസ് എൻജിനീയർ: 37,000
- മെക്കാനിക്ക്: 20,000
How to Apply?
› താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള Apply Now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
› വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
› നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 മാർച്ച് 25 വൈകുന്നേരം 5 മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
› ഓൺലൈൻ വഴി അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
Notification | Click here |
Apply Now | Click here |
Official Website | Click here |
إرسال تعليق