പോലീസ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് തമിഴ്നാട് യൂണിഫോം സർവീസ് റിക്രൂട്ട്മെന്റ് ബോർഡ് ഇപ്പോൾ സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. കേരളത്തിന് പുറത്താണ് മുഴുവൻ ഒഴിവുകൾ ഉള്ളത്. ഇന്ത്യയിൽ സ്ഥിരതാമസം ഉള്ള ഏത് പൗരനും ഇതിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെട്ടാൽ മികച്ച ശമ്പളത്തിൽ സർക്കാർ ജോലി നേടാം.
തമിഴ്നാട് യൂണിഫോം സർവീസ് റിക്രൂട്ട്മെന്റ് ബോർഡ് (TNSURB) നടത്തുന്ന സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് നിരവധി യോഗ്യതകളും ഘട്ടങ്ങളും പിന്നീടേണ്ടതുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ഏപ്രിൽ ഏഴ് വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
Job Details
- ബോർഡ്: Tamil Nadu Uniform Service Recruitment Board (TNSURB)
- ജോലി തരം: സ്റ്റേറ്റ് ഗവൺമെന്റ്
- വിജ്ഞാപന നമ്പർ: 01/2022
- നിയമനം: സ്ഥിര നിയമനം
- ആകെ ഒഴിവുകൾ: 444
- തസ്തിക: സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്
- ജോലിസ്ഥലം: തമിഴ്നാട്
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 8
- അവസാന തീയതി: 2022 ഏപ്രിൽ 7
Vacancy Details
തമിഴ്നാട് യൂണിഫോം സർവീസ് റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ 444 സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിയമനം ലഭിക്കുകയാണെങ്കിൽ തമിഴ്നാട് പോലീസിൽ ആയിരിക്കും ലഭിക്കുക.
- സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (താലൂക്ക്): 399
- സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (AR): 45
Age Limit Details
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഒഴിവുകളിലേക്ക് 20 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. പിന്നോക്ക വിഭാഗത്തിൽ പെടുന്ന വർക്ക് തമിഴ്നാട് സർക്കാർ നിശ്ചയിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualifications
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ഡിഗ്രി യോഗ്യത നേടിയിരിക്കണം
- തമിഴ് ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം
- കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വിജ്ഞാപനം പരിശോധിക്കുക
Salary Details
തമിഴ്നാട് യൂണിഫോം സർവീസ് റിക്രൂട്ട്മെന്റ് ബോർഡ് റിക്രൂട്ട്മെന്റ് വഴി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 36900 രൂപ മുതൽ 116600 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.
Application Fees Details
- 500 രൂപയാണ് അപേക്ഷാ ഫീസ്
- സ്പോർട്സ് കോട്ട മുഖാന്തരം അപേക്ഷിക്കുകയാണെങ്കിൽ 1000 രൂപയാണ് അപേക്ഷാ ഫീസ്
- ചലാൻ മുഖേനയോ ഓൺലൈൻ പെയ്മെന്റ് മുഖേനയോ പരീക്ഷാഫീസ് അടയ്ക്കാം
- ഇതിനായി അപേക്ഷിക്കുന്ന സമയത്ത് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഓൺലൈൻ ബാങ്കിംഗ് എന്നിവ ഉപയോഗപ്പെടുത്താം
How to Apply?
- യോഗ്യരായ ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ള ലിങ്ക് മുഖേന അപേക്ഷകൾ സമർപ്പിച്ച് തുടങ്ങാം
- 2022 ഏപ്രിൽ 7 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്
- അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ പരിശോധിക്കേണ്ടതാണ്. മുകളിൽ നൽകിയിട്ടുള്ള യോഗ്യതകൾക്ക് പുറമേ ഫിസിക്കൽ യോഗ്യതകൾ കൂടി ഉദ്യോഗാർത്ഥികൾ നേടേണ്ടതുണ്ട്.
- അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും പൂരിപ്പിക്കുക
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
- ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
- അവസാനം സബ്മിറ്റ് ചെയ്യുക
Notification | Click here |
Apply Now | Click here |
Official Website | Click here |
إرسال تعليق