ഇന്ന് ലോക ഭൗമദിനം | April 22 World Earth Day

April 22 World Earth Day


ഭൂമിയില്‍ പച്ചപ്പും സുഖശീതളമായ കാലാവസ്ഥയും എന്നും നിലനില്‍കണമെന്ന ലക്ഷ്യത്തോടെ ഇന്ന് ലോകഭൗമദിനം. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. നമ്മുടെ ഗ്രഹത്തില്‍ നിക്ഷേപിക്കുക
 എന്നതാണ് ഈ വര്‍ഷത്തെ ഭൗമദിന സന്ദേശം. ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില്‍ 22നു അമേരിക്കന്‍ ഐക്യനാടുകളില്‍ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്.

മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനില്‍പ്പ്. മനുഷ്യന് അതിനെ സംരക്ഷിക്കുകയൊ നശിപ്പിക്കുകയോ ചെയ്യാം. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യുഎന്‍ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിറയുന്നതാണ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം. ആഗിരണം ചെയ്യുവാന്‍ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയുടെ ഇങ്ങനെയുള്ള ദുര്‍വിധിതിരുത്തുക എന്നതാണ് ഭൗമദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.


Earth Day Quiz in Malayalam 2022 – ഭൗമദിന ക്വിസ്

ഏപ്രിൽ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ  സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌. [Source: Wikipedia]

Earth Day Quiz in Malayalam

ഭൗമ ദിനം ആചരിക്കുന്നത് എന്നാണ്?

ഏപ്രിൽ 22

ആദ്യമായി ഭൗമദിനം ആചരിച്ചത് ഏതു രാജ്യത്താണ്?

അമേരിക്കൻ ഐക്യനാടുകളിൽ

ആദ്യമായി എന്നാണ് ഭൗമദിനം ആചരിച്ചത്?

1970 ഏപ്രിൽ 22-ന്

യു എൻ രാജ്യാന്തര ഭൗമവർഷമായി ആചരിച്ചത് എന്ന്?

2008

1969- ൽ നടന്ന യുനസ്കോ സമ്മേളനത്തിൽ ഭൗമ ദിനാചരണം എന്ന ആശയം ഉന്നയിച്ചത് ആര്?

ജോൺ മക് കോണൽ


ഭൗമ ദിനാചരണത്തിന് തുടക്കം കുറിച്ചവർ ?

ഡെന്നീസ് ഹെയ്ഡ്
ഗെയ്ലോർഡ് നെൽസൺ
(അമേരിക്കൻ സെനറ്റർ)

1992- ൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടന്ന ഭൗമ ഉച്ചകോടിക്ക് വേദിയായത് ഏതു നഗരം ആയിരുന്നു?

റിയോ ഡി ജനീറോ

2020-ലെ ഭൗമദിന സന്ദേശം എന്തായിരുന്നു?

Climate Action (കാലാവസ്ഥ പ്രവർത്തനം)

2021 ലെ ഭൗമദിന സന്ദേശം എന്താണ്?

Restore Our Earth

2021 ഏപ്രിൽ 22-ന് എത്രാമത്തെ ഭൗമ ദിനമാണ് ആചരിക്കുന്നത്?

51- മത്

2022 ലെ ഭൗമദിന സന്ദേശം എന്താണ്?

നമ്മുടെ ഗ്രഹത്തില്‍ നിക്ഷേപിക്കുക

ലോക വ്യാപകമായി ഭൗമ ദിനാചരണം ആചരിച്ചു തുടങ്ങിയത് എന്നുമുതലാണ്?

1990 ഏപ്രിൽ 22 മുതൽ


കാർബൺ ടാക്സ് ആദ്യമായി ഏര്പ്പെടുത്തിയ രാജ്യം?

ന്യൂസിലാൻഡ്

ഭൂമിയുടെ പാലായന പ്രവേഗം?

സെക്കൻഡിൽ 11.2കി. മി

ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള പരിക്രമണ ദിശ?

പടിഞ്ഞാറുനിന്ന് കിഴക്കോട്ട്

ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഏത്?

ഭൂമി

ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്?

സൂര്യൻ

ഭൂമിയിലെ ഏറ്റവും ഉയർന്ന ഭാഗം?

എവറസ്റ്റ് കൊടുമുടി

ഭൂമിയിലെ ഏറ്റവും ആഴം കൂടിയ ഭാഗം?

മരിയാന ട്രഞ്ച് (ശാന്തസമുദ്രം)


ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

അലൂമിനിയം

ഭൗമ കേന്ദ്ര സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?

ടോളമി

ഭൂമിയിലെ വേലിയേറ്റത്തിനു പ്രധാനമായും കാരണമാകുന്നത്?

ചന്ദ്രൻ

ഭൂമിയുടെ പ്രതലത്തോട് ചേർന്നുള്ള അന്തരീക്ഷ പാളി ഏത്?

ട്രോപോസ്ഫിയർ

മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ പാളി ഏത്?

ട്രോപ്പോസ്പിയർ

ഭൂമിക്ക് ഏകദേശം എത്ര വർഷങ്ങൾ പഴക്കമുണ്ട്?

4.543 ബില്യൺ വർഷങ്ങൾ

ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗം ഏത്?

ഭൂവൽക്കം

ഭൗമോപരിതലത്തിലെ ശരാശരി താപനില?

14 ഡിഗ്രി സെൽഷ്യസ്


ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?

സീസ്മോഗ്രാഫ്

ഭൂമിയുടെ എത്ര ശതമാനം വെള്ളത്താൽ മൂടപ്പെട്ടിരിക്കുന്നു?

70 %

ഭൂമിയുടെ അന്തരീക്ഷത്തിൽ അൾട്രാ വയലറ്റ് രശ്മികൾ തടഞ്ഞുനിർത്തുന്ന വാതകങ്ങൾ അറിയപ്പെടുന്നത് ഏതു പേരിലാണ്?

ഹരിതഗൃഹവാതകങ്ങൾ

ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്?

ഓക്സിജൻ

ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ഏത്?

സിലിക്കൺ

ഭൂമി ഉരുണ്ടതാണെന്ന് കപ്പൽ യാത്രയിലൂടെ തെളിയിച്ച നാവികൻ ആര്?

മഗല്ലൻ


ആഗോളതാപനത്തിനു കാരണമാകുന്ന പ്രധാന വാതകം ഏത്?

കാർബൺ ഡൈ ഓക്സൈഡ്

‘മരുഭൂഖണ്ഡം’ എന്നറിയപ്പെടുന്നത്?

അന്റാർട്ടിക്ക

ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശം ആയി അറിയപ്പെടുന്നത്?

അറ്റക്കാമ (തെക്കേഅമേരിക്ക)

ഭൂമിയുടെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജസ്രോതസ്സ് ഏത്?

സൂര്യൻ

ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്?

സൂര്യൻ

താപനില ഏറ്റവും കുറഞ്ഞ അന്തരീക്ഷ മണ്ഡലം ഏത്?

മിസോസ്ഫിയർ


ഭൂമിയുടെ കര ഭാഗത്തിന്റെ എത്ര ശതമാനമാണ് സഹാറാ മരുഭൂമി?

28%

സൂര്യൻ കഴിഞ്ഞാൽ ഭൂമിക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്?

പ്രോക്സിമ സെഞ്ചുറി

ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്നത്?

കലഹാരി മരുഭൂമി (ആഫ്രിക്ക)

ഭൗമാന്തരീക്ഷത്തെയും ബഹിരാകാശത്തെയും തമ്മിൽ വേർതിരിക്കുന്നത് രേഖ ഏത്?

കാർമൻ രേഖ

ഹരിതഗൃഹവാതകങ്ങൾ ചൂടിനെ തടഞ്ഞുനിർത്തുകയും തത്ഫലമായി ഭൂമിയുടെ ചൂട് കൂടുകയും ചെയ്യുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേര് എന്താണ്?

ആഗോളതാപനം


പ്ലാസ്റ്റിക് വിഘടിപ്പിക്കാൻ എത്ര വർഷമെടുക്കും?

1000 വർഷങ്ങൾ

ഭൂമിയുടെ പ്രധാന അന്തരീക്ഷപാളികൾ ഏതൊക്കെയാണ്?

ട്രോപോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മിസോസ്ഫിയർ, തെർമോസ്ഫിയർ (അയണോസ്ഫിയർ)

Post a Comment

Previous Post Next Post

News

Breaking Posts