കേരള സർക്കാരിന്റെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ലോവർ ഡിവിഷൻ ക്ലർക്ക്/ അക്കൗണ്ടന്റ്, ക്യാഷ്യർ/ ക്ലർക്ക് കം അക്കൗണ്ടന്റ്/ സെക്കൻഡ് ഗ്രേഡ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ളവിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.
എന്താണ് ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്?
1957ലെ നിയമം 9 പ്രകാരം രൂപീകരിച്ച ഒരു നിയമാനുസൃത സ്ഥാപനമാണ് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്, സംസ്ഥാനത്ത് ഖാദി, ഗ്രാമ വ്യവസായങ്ങൾ സംഘടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തം നിക്ഷിപ്തമാണ്. കേരള ഗവൺമെന്റ്, ഖാദി കമ്മീഷൻ, ദേശസാൽകൃത ബാങ്കുകൾ എന്നിവയിൽ നിന്നും സഹായം ലഭ്യമാക്കി/ ലഭ്യമാക്കി സഹകരണ, രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ, വ്യക്തികൾ, വകുപ്പുതല യൂണിറ്റുകൾ എന്നിവ വഴിയാണ് ബോർഡ് പരിപാടികൾ നടപ്പിലാക്കുന്നത്.
പുതിയ ജോലികൾ 👉🏻: Rebuild Kerala Initiative (RKI) Recruitment 2022: Apply Online for Clerk, Computer Assistant, IT Officer and Office Attendant Vacancies
Notification Details
- ബോർഡ്: Kerala Khadi and Village Industries Board
- ജോലി തരം: കേരള സർക്കാർ
- കാറ്റഗറി നമ്പർ: 054/2022
- നിയമനം: സ്ഥിര നിയമനം
- ആകെ ഒഴിവുകൾ: കണക്കാക്കപ്പെട്ടിട്ടില്ല
- തസ്തിക: ലോവർ ഡിവിഷൻ ക്ലർക്ക്/ അക്കൗണ്ടന്റ്, ക്യാഷ്യർ/ ക്ലർക്ക് കം അക്കൗണ്ടന്റ്/ സെക്കൻഡ് ഗ്രേഡ് അസിസ്റ്റന്റ്
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ഏപ്രിൽ 13
- അവസാന തീയതി: 2022 മെയ് 18
Vacancy Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്ത് വിട്ടിട്ടുള്ള വിജ്ഞാപന പ്രകാരം ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലേക്ക് ലോവർ ഡിവിഷൻ ക്ലർക്ക്/ അക്കൗണ്ടന്റ്, ക്യാഷ്യർ/ ക്ലർക്ക് കം അക്കൗണ്ടന്റ്/ സെക്കൻഡ് ഗ്രേഡ് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
Age Limit Details
- 18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഉദ്യോഗാർത്ഥികൾ 1986 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
പുതിയ ജോലികൾ 👉🏻: SSC MTS and Havildar Recruitment 2022: Apply Online for MTS and Havildar Vacancies
Educational Qualifications
- എസ്എസ്എൽസി പാസായിരിക്കുക അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കുക
Salary Details
ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലേക്ക് ലോവർ ഡിവിഷൻ ക്ലർക്ക്/ അക്കൗണ്ടന്റ്, ക്യാഷ്യർ/ ക്ലർക്ക് കം അക്കൗണ്ടന്റ്/ സെക്കൻഡ് ഗ്രേഡ് അസിസ്റ്റന്റ് തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 19,000 രൂപ മുതൽ 43,600 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്.
Selection Procedure
- ഒഎംആർ എഴുത്ത് പരീക്ഷ
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
- ഇന്റർവ്യൂ
How to Apply?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കണം
› അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കോളത്തിൽ നൽകിയിട്ടുണ്ട്
› കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്തും അപേക്ഷിക്കാൻ ആരംഭിക്കുക
› Notifications എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക
› താഴെ കാറ്റഗറി നമ്പർ എന്നുള്ള കോളത്തിൽ 054/2022 എന്ന കാറ്റഗറി നമ്പർ ടൈപ്പ് ചെയ്ത് Quick Apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
› തുടർന്ന് Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക
› അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ നിർബന്ധമായും വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق