കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന വിവിധ പേവാർഡുകളിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ വ്യവസ്ഥയിലും, ക്ലീനർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിലും നിയമനം നടത്തുന്നതിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2022 ജൂൺ 27 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. പത്താംക്ലാസ് വരെ പഠിച്ചിട്ടും ഒരു ജോലിയും ലഭിക്കാത്തവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Vacancy Details
കേരളത്തിലെ വിവിധ ജില്ലകളിലെ ആശുപത്രികളിലായി 48 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ ഹോസ്പിറ്റലുകളിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
ക്ലീനർ: 39
സ്റ്റാഫ് നേഴ്സ്: 09
ഒഴിവുകൾ വരുന്ന ആശുപത്രികൾ, ലാബുകൾ
- ഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം
- സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തൈക്കാട്
- എസ്.ഐ.റ്റി ആശുപത്രി, തിരുവനന്തപുരം
- ഗവ. ജനറൽ ആശുപത്രി, തിരുവനന്തപുരം
- ജില്ലാ മോഡൽ ആശുപത്രി, പേരൂർക്കട
- ജില്ലാ ആശുപത്രി, നെടുമങ്ങാട്
- പഞ്ചകർമ്മ ആയുർവേദ ആശുപത്രി, പൂജപ്പുര
- ഗവ. മെഡിക്കൽ കോളേജ്, കോട്ടയം
- നെഞ്ചുരോഗ ആശുപത്രി, മെഡിക്കൽ കോളേജ്, മുളങ്കുന്നത്തുകാവ്
- ജനറൽ ആശുപത്രി, തൃശൂർ
- ജനറൽ ആശുപത്രി, ഇരിഞ്ഞാലക്കുട
- താലൂക്ക് ആശുപത്രി, ആലത്തൂർ
- ജില്ലാ ആശുപത്രി, പാലക്കാട്
- ഐ.എം.സി.എച്ച്. പേവാർഡ്, കോഴിക്കോട്
- എം.സി.എച്ച് പേവാർഡ്, കോഴിക്കോട്
- ഡബ്ലിയു & സി, കോട്ടപ്പറമ്പ
- എം.സി.എച്ച്. മഞ്ചേരി
- ടി.എച്ച്.ക്യു.എച്ച്. പേവാർഡ്, സുൽത്താൻബത്തേരി
- എ.സി.ആർ ലാബ്, എം.സി.എച്ച്, കോഴിക്കോട്
- ജില്ലാ ആശുപത്രി, കണ്ണൂർ
- ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്
Age Limit Details
- ക്ലീനർ: 50 വയസ്സ് വരെ
- സ്റ്റാഫ് നേഴ്സ്: 40 വയസ്സ് വരെ
Educational Qualifications
1. സ്റ്റാഫ് നേഴ്സ്
› ജനറൽ നഴ്സിംഗ് (കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരായിരിക്കണം)
› അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
2. ക്ലീനർ
› പത്താംക്ലാസ് വരെ പഠിച്ചിരിക്കണം
› മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം
Salary Details
ക്ലീനർ: 23,000/-
സ്റ്റാഫ് നേഴ്സ്: 573/-
How to Apply?
✦ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2022 ജൂൺ 27 വൈകുന്നേരം 4 മണിക്ക് മുൻപ് മുമ്പായി നേരിട്ടോ, തപാൽ മാർഗമോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
✦ അപേക്ഷയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്കളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൃത്യമായും ഉള്ളടക്കം ചെയ്തിരിക്കണം.
✦ കൂടാതെ അപേക്ഷകരുടെ ഫോൺ, ഈമെയിൽ ഐഡി എന്നിവ നിർബന്ധമായും അപേക്ഷയോടൊപ്പം രേഖപ്പെടുത്തേണ്ടതാണ്
✦ അപേക്ഷകൻ ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്നും, ഏത് സ്ഥലത്തേക്കാണ് അപേക്ഷിക്കുന്നത് എന്നും അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
✦ അപേക്ഷകൻ ഒരേ തസ്തികയിൽ ഒന്നിലധികം സ്ഥലങ്ങളിലേക്ക് അപേക്ഷിക്കുകയാണെങ്കിൽ ആ അപേക്ഷകന്റെ എല്ലാ അപേക്ഷകളും നിരസിക്കുന്നതായിരിക്കും.
✦ അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം
മാനേജിംഗ് ഡയറക്ടർ, കെ.എച്ച്. ആർ.ഡബ്ലിയു.എസ്. ആസ്ഥാന കാര്യാലയം, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം - 695035
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق