കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് " സെന്റർ ഫോർ സിറ്റിസൺ സയൻസ് ആൻഡ് ബയോഡൈവേഴ്സിറ്റി ഇൻഫോർമാറ്റിക്സ് സ്ഥാപനത്തിന്റെ പരിപാലനത്തിന് വേണ്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 12ന് മുൻപ് ഇമെയിൽ വഴി അപേക്ഷകൾ അയക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
യോഗ്യതാ മാനദണ്ഡങ്ങൾ
തസ്തിക: സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർഒഴിവ്: 01
നിയമനം: 2024 ഡിസംബർ 26 വരെ
ശമ്പളം: പ്രതിമാസം 35,000/-
പ്രായപരിധി
36 വയസ്സ് വരെയാണ് പ്രായപരിധി. 2022 ജനുവരി 1 അനുസരിച്ച് പ്രായം കണക്കാക്കുന്നു. പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്വിദ്യാഭ്യാസ യോഗ്യത
› കമ്പ്യൂട്ടർ സയൻസിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർ› വെബ്സൈറ്റുകളുടെ ഡിസൈനിങ്ങിലും മാനേജ്മെന്റിലും കുറഞ്ഞത് ഒരു വർഷത്തെ പരിചയം. സെർവറുകൾ, സോഷ്യൽ മീഡിയ സൈറ്റുകൾ, ഉള്ളടക്ക മാനേജ്മെന്റ് സിസ്റ്റങ്ങളിലും ടെക്നോളജി ഇൻഫാസ്ട്രക്ചറുകളിലും നല്ല അറിവ് ഉണ്ടായിരിക്കണം.
› കോഡിങ് അറിഞ്ഞിരിക്കണം, സോഫ്റ്റ്‌വെയർ നിർമ്മിക്കാനും അവ കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം
അപേക്ഷിക്കേണ്ട വിധം?
› മുകളിൽ നൽകിയിരിക്കുന്ന യോഗ്യതയുള്ള അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 12 നകം ഇമെയിൽ വഴി അപേക്ഷിക്കുക› അപേക്ഷാഫോമിന്റെ മാതൃക താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യുക. അത് ഔട്ട് എടുക്കുക. പൂരിപ്പിക്കുക.
› പൂരിപ്പിച്ച അപേക്ഷയും, ബയോഡാറ്റയും, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം hrc@kfri.res.in എന്ന ഈമെയിലിൽ അയക്കുക
› ഈമെയിലിന്റെ സബ്ജക്ട് ആയി KFRI/RP 836/2021 എന്ന് നൽകുക. അതോടൊപ്പം ഏതു തസ്തികയിലേക്കാണോ അപേക്ഷിക്കുന്നത് ആ തസ്തികയുടെ പേര് സബ്ജക്ട് ആയി നൽകുക.
› ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനു വേണ്ടി ക്ഷണിക്കും.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق