പ്ലസ് ടു ജയിച്ചവര്ക്ക് വിദ്യാമൃതം പദ്ധതി | Vidyamrutham scheme for socially backward students

പ്ലസ് ടു ജയിച്ചവര്ക്ക് വിദ്യാമൃതം പദ്ധതി |   Vidyamrutham scheme for socially backward students

കോവിഡ് മഹാമാരിയും, പ്രകൃതിദുരന്തങ്ങളും അനാഥരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് മമ്മൂട്ടി. തന്റെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍റ് ഷെയര്‍ ഫൗണ്ടേഷന്‍ മുഖേന ആദ്യഘട്ടമായി 100 കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എഞ്ചിനീയറിംഗ് ഉള്‍പ്പെടെ സൗജന്യമായി പഠിക്കാന്‍ സൗകര്യമൊരുക്കും. മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായ കുട്ടികള്‍ക്ക് മുന്‍ഗണന ലഭിക്കും. എം ജി എം ഗ്രൂപ്പുമായി ചേര്‍ന്നാണ് വിദ്യാമൃതം എന്ന പദ്ധതി നടപ്പാക്കുകയെന്നും മെഗാസ്റ്റാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പദ്ധതി പ്രകാരം ഏറ്റെടുക്കുന്ന വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാകും.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഒരുപാട് അനാഥരെ സൃഷ്ടിച്ചിട്ടുണ്ട്. അവരില്‍ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ, ഞാന്‍ കൂടി ഭാഗമായ കെയര്‍ ആന്‍്റ് ഷെയര്‍ ഇന്‍്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് 'വിദ്യാമൃതം - 2' പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. പ്ലസ് ടു ജയിച്ച നൂറു വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിങ്ങ്,പോളിടെക്‌നിക്ക്,ആര്‍ട്‌സ് ആന്റ് സയന്‍സ്,കൊമേഴ്‌സ്,ഫാര്‍മസി ശാഖകളിലെ ഒരുഡസനോളം കോഴ്‌സുകളിലാണ് തുടര്‍ പഠനസൗകര്യമൊരുക്കുന്നത്. കോവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കൊപ്പം സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശ്യമുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികളെ യോഗ്യതയുടെ അടിസ്ഥാനത്തിലാകും ഇതില്‍ ഉള്‍പ്പെടുത്തുക.വിശദ വിവരങ്ങള്‍ക്ക് 7025335111, 9946485111 എന്നീ നമ്ബരുകളില്‍ ബന്ധപ്പെടാം.

Post a Comment

أحدث أقدم

News

Breaking Posts