പ്രതീക്ഷാഭവനില്‍ ഒഴിവ്
മലപ്പുറം തവനൂര്‍ കസ്റ്റോഡിയല്‍ കെയര്‍ ഹോം പ്രതീക്ഷാഭവനില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസായിരിക്കണം. ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് പ്ലസ്ടുവും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ഡിപ്ലോമയുമാണ് യോഗ്യത. സ്റ്റാഫ് നഴ്‌സിലേക്ക് ജനറല്‍ നഴ്‌സിങും/ജെ.പി.എച്ച്.എന്‍ കോഴ്‌സും പാസായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും ബയോഡാറ്റയും അപേക്ഷയും സഹിതം ഓഗസ്റ്റ് 11ന് ഉച്ചക്ക് രണ്ടിന് തവനൂര്‍ വൃദ്ധമന്ദിരം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0494 2699050.
അപേക്ഷ ക്ഷണിച്ചു
ത്രിശ്ശൂര്‍ ജില്ലയില്‍ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ താല്‍കാലികമായി ഒഴിവ് വരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എഞ്ചിനീയറുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഉദ്യോഗാത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍/ അഗ്രികള്‍ച്ചറല്‍/ എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്‍ഷം പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്കും അപേക്ഷിക്കാം. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഈ മാസം 4 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 0480 2701446.
അപേക്ഷ ക്ഷണിച്ചു
എറണാംകുളം ജില്ലയില്‍ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസിന്‍റെ പരിധിയില്‍ കോതമംഗലം മുനിസിപ്പാലിറ്റിയില്‍ കറുകടത്ത് പട്ടികവർഗ വികസന വകുപ്പിന് കീഴില്‍ ആൺകുട്ടികൾക്കായുളള പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ വാർഡന്‍, വാച്ച്മാന്‍, രണ്ട് കുക്ക് ,എഫ്.റ്റി.എസ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ജില്ലയില്‍ സ്ഥിര താമസക്കാരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകൾ സഹിതം ആഗസ്റ്റ് 10-ന് മുമ്പ് മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്‍റ് ആഫീസർ, ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ, മൂവാറ്റുപുഴ, 686669 വിലാസത്തില്‍ ലഭിക്കണം. ഉദ്യോഗാര്‍ത്ഥികൾ 18 വയസ് പൂർത്തിയായവരും 41 വയസ് കവിയാത്തവരുമായിരിക്കണം. വാർഡന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഡിഗ്രി/തത്തുല്യ യോഗ്യതയും -ബി.എഡ് അഭികാമ്യം, വാച്ച്മാന്‍, കുക്ക്, എഫ് റ്റി എസ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ കുറഞ്ഞത് ഏഴാം ക്ലാസ് യോഗ്യതയും ഉളളവര്‍ ആയിരിക്കണം. കുക്ക് തസ്തികയിലേക്ക് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0485-2814957, 2970337.
ഡ്രൈവർ നിയമനം
സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ (1 എണ്ണം) തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഓഗസ്റ്റ് 22, 23 തീയതികളിൽ രാവിലെ 11ന് സംസ്ഥാന ആർക്കൈവ്‌സ് ഡയറക്ടറേറ്റിൽ നടത്തും. അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തുന്നവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് (LMV with badge) എന്നിവ ഹാജരാകണം. മുൻപരിചയം അഭകാമ്യമായി പരിഗണിക്കും. പ്രായപരിധി 18-50 വയസ്.
റിസര്‍ച്ച് സയന്റിസ്റ്റ്, റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് അഭിമുഖം നടത്തും
തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പില്‍ ഐ സി എം ആര്‍ പദ്ധതിയുടെ കീഴിലുള്ള വി ആര്‍ ഡി എല്‍ ലേക്ക് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), റിസര്‍ച്ച് അസിസ്റ്റന്റ്(നോണ്‍ മെഡിക്കല്‍), എന്നീ തസ്തികയിലെ ഓരോ ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി അഭിമുഖം നടത്തും. ഓഗസ്റ്റ് 5 ന് രാവിലെ 11 മണിക്ക് റിസര്‍ച്ച് സയന്‍ന്റിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖവും 12 മണിക്ക് റിസര്‍ച്ച് അസിസ്റ്റന്റ് അഭിമുഖവും നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്,യോഗ്യത,പ്രവൃത്തിപരിചയം,എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിനായി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം.ഫോണ്‍ 0487 2200310,2200319.
സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ താത്കാലിക ഒഴിവ്
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി വിഭാഗത്തിലെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ആഗസ്റ്റ് മൂന്നിന് രാവിലെ 10 മണിക്ക് കോളേജില്‍ വച്ച് നടത്തുന്നു. ട്രേഡ്സ്മാന്‍ തസ്തികയില്‍ രണ്ടും ഇന്‍സ്ട്രക്ടര്‍, ഡെമോന്‍സ്‌ട്രേറ്റര്‍ തസ്തികകളില്‍ ഓരോ ഒഴിവുകളുമാണുള്ളത്. വിശദവിവരങ്ങള്‍ കോളേജിന്റെ വെബ്‌സൈറ്റായ www.cpt.ac.inല്‍ ലഭ്യമാണെന്നും കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2360391.
അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ -പേ ലോഡർ ഓപ്പറേറ്റർ തസ്തികയിലേക്ക് രണ്ട് ഒഴിവുകൾ നിലവിലുണ്ട് .നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 17 ന് മുൻപ് അതാത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .പ്രായ പരിധി 18 -41 നിയമാനുസൃത വയസ്സിളവ് അനുവദനീയം .സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കാൻ അർഹരല്ല.
- വിദ്യാഭ്യാസ യോഗ്യത : എസ് .എസ് .എൽ.സി , ഹെവി എക്യുപ്മെന്റ് – ക്രെയിൻ , എസ്കവേ റ്റർ, ഫ്രണ്ട് എൻഡ് ലോഡർ, ഫോർക്ക് ലിഫ്റ്റ് എന്നിവയുടെ പ്രവർത്തനത്തിലുള്ള അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച കോഴ്സ് സർട്ടിഫിക്കറ്റ് .
- സാധുവായ എച്ച്.പി.എം.വി , എച്ച്.ജി.എം.വി , ക്രെയിൻ / ഫോർക്ക്ലിഫ്റ്റ് ബാഡ് ജോടു കൂടിയ ലൈസൻസ് .
- പേലോഡർ ഓപ്പറേറ്ററായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ജോലി ഒഴിവ്
കോട്ടയം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി (കോണട്രാക്ട്) തസ്തികയില്‍ ഓപ്പൺ വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത ആര്‍ട്സ്/സയന്‍സ്/കൊമേഴ്സ് വിഷയങ്ങളില്‍ ബിരുദം. കമ്പനി സെക്രട്ടറീസ് ഓഫ് ഇന്‍ഡ്യയിലെ അസോസിയേറ്റ് മെമ്പര്‍ഷിപ്പ്. ശമ്പളം 50000. പ്രായം. 18-41 വയസ്സ് 01/01/2022 (നിയമാനുസൃത വയസ്സിളവ് ബാധകം ).
നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 10/08/2022 ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കേണ്ടതാണ്. 1960 ലെ ഷോപ്‌സ് ആന്‍റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ ജോയിന്‍റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ താല്‍കാലിക നിയമനം
ജില്ലയില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതികളില്‍ സിവില്‍ ജുഡീഷ്യറി വകുപ്പിന് കീഴില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ എല്‍ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികളിലേക്ക് താത്കാലിക നിയമനത്തിനുളള അപേക്ഷകള്‍ ക്ഷണിച്ചു. നിയമനം തുടര്‍ച്ചയായ 179 ദിവസം അല്ലെങ്കില്‍ 62 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ ഇവയില്‍ ഏതാണോ ആദ്യം വരിക അതുവരെയോ ആയിരിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ജില്ലാ ജഡ്ജ്, ജില്ലാ കോടതി സമുച്ചയം, അയ്യന്തോള്‍, തൃശൂര്‍-680 003 എന്നീ വിലാസത്തില്‍ ആഗസ്റ്റ് 10 ന് വൈകീട്ട് 5 മണിക്ക് മുമ്പ് ലഭിക്കുന്ന രീതിയില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ അപേക്ഷിക്കുന്ന തസ്തികളിലോ ഉയര്‍ന്ന തസ്തികളില്‍ കോടതികളില്‍ നിന്നോ, കോടതിയോട് സമാനതയുള്ള വകുപ്പുകളില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ വിരമിച്ചവരായിക്കണം. പ്രായം 62 വയസ്സ് കവിയരുത്. കോടതിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (22,290 രൂപ),
മ്പ്യൂട്ടര്‍/ എല്‍ ഡി ടൈപ്പിസ്റ്റ് (21,175 രൂപ), ഓഫീസ് അസിസ്റ്റന്റ് (18,390 രൂപ) എന്നിങ്ങനെയായിരിക്കും ശമ്പളം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0487 2360248.
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസ വേതാനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ആഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. സര്‍ക്കാര്‍ അംഗീകൃത രണ്ടു വര്‍ഷത്തെ ഡി.എം.എല്‍.ടി കോഴ്‌സ് വിജയിച്ചവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് മൂന്നിന് രാവിലെ 9.30 ന് ഹാജരാകണം.
ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കണ്ണപുരം ഗവ. കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍കാലിക അധ്യാപക ഒഴിവികളിലേക്കുള്ള നിയമനത്തിന് പാനല്‍ തയ്യാറാക്കാന്‍ അഭിമുഖം നടത്തുന്നു. ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ്/വേര്‍ഡ് പ്രോസസിങ്ങ് ഉള്‍പ്പെടെയുള്ള ഡിപ്ലോമ ഇന്‍ ഷോര്‍ട്ട് ഹാന്‍ഡ് ആന്‍ഡ് ടൈപ്പ് റൈറ്റിംഗും ബി കോം ബിരുദവും ടാലി/ഡി ടി പിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ പത്ത് മണിക്ക് അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 0497 2861819.
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ 1,005 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ രണ്ട് താത്കാലിക (ഒരു വർഷത്തെ) ഒഴിവുകളുണ്ട്. ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (PGDCCD) യാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ എന്നിലയുമായി ഓഗസ്റ്റ് 6ന് രാവിലെ 10 ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂന് എത്തണം.
ലാബ് ടെക്‌നിഷ്യന്‍ നിയമനം
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രം ലാബില്‍ കരാറടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. പ്രീഡിഗ്രി സെക്കന്‍ഡ് ഗ്രൂപ്പ് അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു ബയോളജി, കേരള സര്‍ക്കാര്‍ അംഗീകാരമുള്ള മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ബിരുദം (ബി.എസ്.സി. എം.എല്‍.ടി) അല്ലെങ്കില്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ(ഡി. എം.എല്‍.ടി) പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്സിന് താഴെ. താത്പര്യമുള്ളവര്‍ യോഗ്യത, രജിസ്‌ട്രേഷന്‍ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് നാലിനകം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഓഗസ്റ്റ് 10 ന് രാവിലെ പത്തിന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തുമെന്ന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 9744654090
കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ നിയമനം
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുളള യുവതി യുവാക്കളെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 21-35 നും ഇടയില്‍ പ്രായമുള്ള എം.എസ്.ഡബ്ല്യു. യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസം 20000 രൂപ ഹോണറോറിയം ലഭിക്കും. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ ഓഗസ്റ്റ് 5 ന് വൈകീട്ട് 5 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍: 04936 203824.
അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം
കോട്ടയം: തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സിവില്‍/അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ് ബിരുദം യോഗ്യതയുള്ള 20 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പ് സഹിതം ഓഗസ്റ്റ് ഒമ്പതിനകം നല്‍കണം. വിശദവിവരത്തിന് ഫോണ്‍ : 0481 2382266
പരിസ്ഥിതി കാലാവസ്ഥ ഡയറക്ടറേറ്റിൽ ഒഴിവുകൾ
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് നടപ്പിലാക്കുന്ന പദ്ധതികളിലെ നിയമനത്തിനായി വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം കോർഡിനേറ്റർ (ഭൂമിത്രസേനക്ലബ്), പ്രോജക്ട് സയന്റിസ്റ്റ് (ക്ലൈമറ്റ് ചെയ്ഞ്ച് സെൽ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും ഓഗസ്റ്റ് അഞ്ചിനു വൈകിട്ട് അഞ്ചിന് മുമ്പ് (തപാലിലും, ഇ-മെയിലിലും) സമർപ്പിക്കേണ്ടതാണ്. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭിക്കും. വിലാസം: ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, നാലാംനില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം 695001. ഫോൺ: 0471-232624, ഇ-മെയിൽ: environmentdirectorate@gmail.com.
കരാര്‍ നിയമനം; അഭിമുഖം നാലിന്
ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ മായിത്തറിയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധ -വികലാംഗ സദനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ജെ.പി.എച്ച്.എന്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്‍ര്‍വ്യൂ ഓഗസ്റ്റ് നാലിന് നടക്കും.
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസ് യോഗ്യയും 50 വയസിന് താഴെ പ്രായവുമുള്ള പുരുഷന്‍മാരെയാണ് പരിഗണിക്കുന്നത്.
രാത്രിയും പകലും ജോലി ചെയ്യാനുള്ള സന്നദ്ധതയും ശാരീരിക ക്ഷമതയും ക്ഷേമ സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ജെറിയാട്രിക് പരിശീലനം ലഭിച്ചവരായിരിക്കണം.
പ്ലസ്ടു, ജെ.പി.എച്ച്.എന്‍ കോഴ്‌സ് വിജയിച്ച, 50ല്‍ താഴെ പ്രായമുള്ള സ്ത്രീകളെയാണ് ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. രാത്രിയും പകലും ജോലി ചെയ്യാന്‍ സന്നദ്ധതയും, ശാരീരിക ക്ഷമതയുമുള്ളവരായിക്കണം.
യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി രാവിലെ മുതല്‍ മായിത്തറ വൃദ്ധ -വികലാംഗ സദനത്തില്‍ നടക്കുന്ന വാക്ക് ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പരിസര വാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍: 0478-281669.
മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് വാക്ക് -ഇന്‍ ഇന്റര്‍വ്യൂ
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കുന്ന കൗമാരഭൃത്യം പദ്ധതിയില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം)തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എ.എം.എസ്, കൗമാരഭൃത്യത്തില്‍ എം.ഡി, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ആഗസ്റ്റ് അഞ്ച് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ആരോഗ്യഭവന്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04712320988
മഹിള സമഖ്യ സൊസൈറ്റിയിൽ അക്കൗണ്ട്‌സ് ഓഫീസർ
കേരള വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നിലവിൽ ഒഴിവുള്ള അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം (കൊമേഴ്‌സ് അഭിലഷണീയം), സ്റ്റോർ കീപ്പിങ്, അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് എന്നിവയിൽ സർക്കാർ/ അർധ സർക്കാർ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള മൂന്നു വർഷത്തെ പ്രവൃത്തിപരിചയം തുടങ്ങിയവയാണ് യോഗ്യതകൾ. പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന നൽകും. പ്രായം 30ന് മുകളിൽ. ഓണറേറിയമായി 33,000 രൂപ ലഭിക്കും. അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അയക്കണം. സ്ത്രീ ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ടാകും. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഇ-മെയിൽ: spdkeralamss@gmail.com. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666,
إرسال تعليق