കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ | Kerala Govt Temporary Job Vacancies

റെസ്‌ക്യൂ ഓഫീസർ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായി സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാന കാര്യാലയത്തിൽ ഒഴിവുള്ള മൂന്ന് റെസ്‌ക്യൂ ഓഫീസർ (ശരണബാല്യം പദ്ധതി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർ) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നു. എം.എസ്.ഡബ്യൂ/ എം.എ സോഷ്യോളജി ആണ് യോഗ്യത. കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായം: ഓഗസ്റ്റ് 1, 2022ന് 40 വയസ് കവിയരുത്. പ്രതിമാസ വേനം: 20,000. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.wcd.kerala.gov.in സന്ദർശിക്കുക.

കോച്ചുമാർക്ക് വാക് ഇൻ- ഇന്റർവ്യൂ

ശ്രീ അയ്യൻകാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ യോഗ്യരായ (സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച) കോച്ചുമാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി വാക് ഇൻ- ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ രാവിലെ 11ന് ഹാജരാകേണ്ടതാണ്. ജിംനാസ്റ്റിക്‌സ് (വനിത-1), അത്‌ലറ്റിക്‌സ് (വനിത/ പുരുഷൻ-3), ജൂഡോ (വനിത-1/ പുരുഷൻ-1), ഫുഡ്‌ബോൾ (വനിത-1), റസിലിംങ് (പുരുഷൻ-1) എന്നിങ്ങനെയാണ് ഒഴിവുകൾ.

സ്റ്റാഫ് നഴ്‌സ് ഒഴിവ്

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കൊല്ലം വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രൊമോഷന്‍ ട്രസ്റ്റ് നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ സ്റ്റാഫ് നഴ്‌സ് ഒഴിവുണ്ട്. അംഗീകൃത നഴ്‌സിങ് ബിരുദം/ ജി.എന്‍.എം. ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 31 നകം hr.kerala@hlfppt.org ല്‍ ബയോഡാറ്റ അയക്കണം. ഫോണ്‍: 0471-2340585.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമം, പീഡന കേസുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് മഞ്ചേരി, നിലമ്പൂര്‍ പരപ്പനങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നു. അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷത്തിലധികം ആക്ടീവ് പ്രാക്ടീസുള്ള അഭിഭാഷകര്‍ക്ക് വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് /സെക്രട്ടറിയുടെ അസല്‍ സാക്ഷ്യപത്രം എന്നിവ സഹിതം ഓഗസ്റ്റ് 31ന് വൈകീട്ട് അഞ്ചിനകം ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം.

പ്രോജക്ട് കോ- ഓർഡിനേറ്റർ ഒഴിവ്

കോട്ടയം: കോട്ടയം ജില്ലയിലെ വേമ്പനാട് കായലിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യ സംരക്ഷണവും പരിപാലനവും എന്ന പദ്ധതിയിൽ പ്രോജക്ട് കോ- ഓർഡിനേറ്ററെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലുള്ള കരാർ നിയമനമാണ്. ബി.എഫ്. എസ്.സി/ എം.എഫ്.എസ്.സി/ എം.എസ്.സി ഇൻഡസ്ട്രിയൽ ഫിഷറീസ് / എം.എസ്.സി അക്വാട്ടിക് ബയോളജി/ എം.എസ്.സി മാരികൾച്ചർ അല്ലെങ്കിൽ അക്വാകൾച്ചർ / സുവോളജി എന്നീ വിഷയങ്ങളിൽ മാസ്റ്റർ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഓഗസ്റ്റ് 31 ന് അഞ്ചിനകം തപാൽ മാർഗമോ നേരിട്ടോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, രേവതി, കാരാപ്പുഴ കോട്ടയം എന്ന വിലാസത്തിൽ സമർപ്പിക്കാം. വിശദ വിവരത്തിന് ഫോൺ: 0481 2566823

താൽക്കാലിക ഒഴിവ്

കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയന വർഷം ട്രേഡ്സ്മാൻ (ടെക്സ്റ്റൈൽ ടെക്നോളജി), ട്രേഡ്സ്മാൻ (പ്ലംബിങ്), ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രിക്കൽ) എന്നീ ഒഴിവിലേക്ക് താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ആഗസ്റ്റ് 29 രാവിലെ 10 ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാവുക. ഫോൺ: 0497 2835106

യോഗ പരിശീലക തസ്തികയിൽ താത്കാലിക നിയമനം

തൃക്കാക്കര ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ നാഷണൽ ആയുഷ് മിഷൻ അനുവദിച്ചിട്ടുള്ള യോഗ പരിശീലക തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിൽ നിയമനം നടത്തുന്നു.
യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്ന് ബി എൻ. വൈ. എസ് / ബി. എ. എം. എസ് /എം. എസ്. സി യോഗ / എം. ഫിൽ (യോഗ )/ പി. ജി ഡിപ്ലോമ ഇൻ യോഗ.
യോഗ്യരായവർ സെപ്റ്റംബർ 10 ന് മുൻപായി അപേക്ഷകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കാക്കനാട് വി. എസ്. എൻ. എൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ സമർപ്പിക്കണം. അഭിമുഖം പിന്നീട്. ഫോൺ : 0484 2422165

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നു

ജില്ലയില്‍ സുഭിക്ഷ കേരളം-ജനകീയ മത്സ്യ കൃഷി 2022-23 ന്റെ ഭാഗമായി പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരെയും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെയും താല്‍ക്കാലികമായി നിയമിക്കുന്നു. താല്പര്യമുള്ളവര്‍ ഓഗസ്റ്റ് 30 ന് വൈകിട്ട് അഞ്ചിനകം എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പ്രായം, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളപേപ്പറില്‍ അപേക്ഷ സമര്‍പ്പിക്കണം. യോഗ്യതകള്‍ ചുവടെ ചേര്‍ക്കുന്നു.
പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍: യോഗ്യത- സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി/ഫിഷറീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎഫ്എസ്‌സി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അക്വാകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍/സുവോളജിയില്‍ ബിരുദാനന്തര ബിരുദം, ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്‍ നിന്ന് അക്വാകള്‍ച്ചര്‍ മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 20-56. അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍:,യോഗ്യത ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ വി.എച്ച്.എസ്.സി. ഫിഷറീസ് വിഷയം/സുവോളജിയില്‍ ബിരുദം, എസ്എസ്എല്‍സിയും ഒരു സര്‍ക്കാര്‍
സ്ഥാപനത്തില്‍ നിന്ന് അക്വാകള്‍ച്ചര്‍ മേഖലയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 20-56. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0484-2394476 (ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ )

തമിഴ് ട്രെയിനി ലൈബ്രറിയൻ

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രിന്റിസ് ട്രെയിനി ലൈബ്രറിയൻമാരെ താത്ക്കാലികമായി 6 മാസത്തേയ്ക്ക് നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ സ്റ്റൈപന്റ് 6000 രൂപയായിരിക്കും. അപേക്ഷകർ എസ്.എസ്.എൽ.സി, സി.എൽ.ഐ.എസ്‌സി യോഗ്യതയുള്ളവർക്കും തമിഴ് ഒരു വിഷയമായി പഠിക്കുകയോ, തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. പ്രായപരിധി 18നും 36 വയസിനുമിടയിൽ, നിലവിൽ 2 ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം 14 സെപ്റ്റംബർ ബുധനാഴ്ച രാവിലെ 11.30ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സ്റ്റേറ്റ് ലൈബ്രറിയൻ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

ഡ്രൈവറെ നിയമിക്കുന്നു

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ബ്ലോക്ക് പഞ്ചായത്തിന്റെ കൈപ്പറമ്പ് ആർ.ആർ.എഫിലേയ്ക്ക് എത്തിക്കുന്നതിനുള്ള വാഹനം ( ടാറ്റാ എയ്സ്) ഓടിക്കുന്നതിനായി പ്രതിദിനം പരമാവധി 550 രൂപ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. നാലുചക്ര വാഹനം ഓടിക്കുന്നതിനുള്ള സാധുവായ ലൈസൻസ് ഉള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. യോഗ്യരായവരിൽ നിന്ന് തെരഞ്ഞെടുത്തയാളെ ഭരണസമിതി തീരുമാനപ്രകാരം നിയമിക്കും. സ്ത്രീകൾക്ക് മുൻഗണനയുണ്ട്. അപേക്ഷകരിൽ യോഗ്യതയുള്ള വനിതകൾ ഇല്ലാത്ത പക്ഷം മറ്റുള്ളവരെ പരിഗണിക്കും. പ്രവർത്തി ദിവസങ്ങൾ പരമാവധി 10 മുതൽ 15 ദിവസം വരെ. പ്രതിമാസം പരമാവധി 15 ദിവസത്തെ വേതനം ലഭിക്കും. ഫോൺ: 0487 – 2307305

ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് നിയമനം

ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമനം നടത്തുന്നു. അപേക്ഷകര്‍ ഏഴാം ക്ലാസ് വിജയിച്ചവരായിരിക്കണം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 29 ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ ുവരരവമഹശലൈൃ്യ@ഴാമശഹ ലോ അയക്കാമെന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2256368.

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് (1) ഒഴിവിലേയ്ക്ക് വാക്ക്‌ ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ബോട്ടണി/ ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദം, വിത്ത് കൈകാര്യം ചെയ്യുന്നതിലും നഴ്സറി ടെക്നിക്കുകളിലും പരിചയം. ഫീൽഡ് ബോട്ടണിയിൽ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 19,000/- രൂപ. പ്രായപരിധി 36 വയസ്. പട്ടികജാതി – പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മുന്ന് വർഷവും വയസിളവ് ലഭിക്കും. താൽപര്യമുള്ളവർ സെപ്റ്റംബർ 1ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

താത്കാലിക നിയമനം

തോളൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു ഡോക്ടർ, രണ്ട് ഡയാലിസിസ് ടെക്നിഷൻസ് എന്നിവരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷകൾ ആഗസ്റ്റ് 30ന് വൈകിട്ട് 5 മണിക്ക് മുൻപായി തോളൂർ സാമൂഹ്യാരോഗ്യകേന്ദ്രം സുപ്രണ്ട് ഓഫീസിൽ സമർപ്പിക്കണം. ഫോൺ :0487-2285746

വാക്ക് ഇൻ ഇന്റർവ്യൂ

കോട്ടയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോട്ടയം ആത്മ കാര്യാലയത്തിൽ ബ്ലോക്ക് ടെക്‌നോളജി മാനേജരായി (ബി.ടി.എം) കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 29535 രൂപയാണു പ്രതിമാസ വേതനം. കാർഷിക/ കാർഷിക അനുബന്ധ മേഖലയിലെ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിചയവും കാർഷിക/ കാർഷിക അനുബന്ധ മേഖലയിൽ രണ്ടുവർഷത്തിൽ കുറയാത്ത പരിചയവുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. സെപ്റ്റംബർ രണ്ടിന് രാവിലെ 10 മണിക്ക് കോട്ടയം കലക്ടറേറ്റിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആത്മ കാര്യാലയത്തിൽ വച്ചാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, ഫോട്ടോ ഐഡന്റിറ്റി കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ഫോൺ: 9447139841

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ നിയമനം

ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വിഷയത്തില്‍ വി.എച്.എസ്.സി/ ഫിഷറീസ് അനുബന്ധ വിഷയങ്ങളില്‍ അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദം/ എസ്.എസ്.എല്‍.സിയും കുറഞ്ഞത് അഞ്ച് വര്‍ഷം അക്വാകള്‍ച്ചറുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മേഖലയിലുള്ള പ്രവര്‍ത്തി പരിചയം എന്നിങ്ങനെ ഏതെങ്കിലും ഒന്നില്‍ യോഗ്യതയുണ്ടാവണം. പ്രായപരിധി 20 മുതല്‍ 56 വരെ. വെള്ളപ്പേപ്പറില്‍ എഴുതിയ അപേക്ഷയും അസ്സല്‍ രേഖകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 30 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കമലേശ്വരം, മണക്കാട് പി. ഒ, തിരുവനന്തപുരം- 695009 എന്ന വിലാസത്തില്‍ നല്‍കണം. വിവരങ്ങള്‍ക്ക് 0471 2464076

പ്രൊജക്റ്റ് കോ ഓഡിനേറ്റര്‍ നിയമനം

ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്റ്റ് കോ ഓഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം/ അക്വാകള്‍ച്ചര്‍ ബിരുദാനന്തര ബിരുദം/ ഫിഷറീസ് അനുബന്ധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, കുറഞ്ഞത് 4 വര്‍ഷത്തെ അക്വാകള്‍ച്ചര്‍ മേഖലയിലെ പ്രവര്‍ത്തി പരിചയം എന്നിങ്ങനെ ഏതെങ്കിലും ഒന്നില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളപ്പേപ്പറില്‍ എഴുതിയ അപേക്ഷയും അസ്സല്‍ രേഖകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 30 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കമലേശ്വരം, മണക്കാട് പി. ഒ, തിരുവനന്തപുരം- 695009 എന്ന വിലാസത്തില്‍ നല്‍കണം. വിവരങ്ങള്‍ക്ക് 0471 2464076

വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ്

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. ബോട്ടണി/ ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും ഒന്നാം ക്ലാസ് ബിരുദവും വിത്തുകൾ കൈകാര്യം ചെയ്യുന്നതിലും നഴ്‌സറി ടെക്‌നിക്കുകളിലുമുള്ള പരിചയവുമാണ് യോഗ്യത. ഫീൽഡ് ബോട്ടണിയിൽ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. കാലാവധി ഒരു വർഷം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ. 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസിളവ് ലഭിക്കും. ഉദ്യോഗാർഥികൾ സെപ്റ്റംബർ ഒന്നിന് 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

Post a Comment

أحدث أقدم

News

Breaking Posts