കേരള വാട്ടർ അതോറിറ്റി (KWA) റിക്രൂട്ട്‌മെന്റ് 2022

Kerala water authority recruitment 2022 കേരള വാട്ടർ അതോറിറ്റി (KWA) റിക്രൂട്ട്‌മെന്റ് 2022


കേരള വാട്ടർ അതോറിറ്റി താഴെപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. കേരള വാട്ടർ അതോറിറ്റിയിൽ ജോലി ചെയ്യാൻ താല്പര്യപ്പെടുന്നവർക്ക് ഈ അവസരം പരിഗണിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന 2022 സെപ്റ്റംബർ 22 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. ഈ പോസ്റ്റ് പൂർണമായും വായിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.

ജോലിയുടെ വിശദാംശങ്ങൾ

• ഓർഗനൈസേഷൻ: കേരള വാട്ടർ അതോറിറ്റി

• ജോലി തരം: കേരള ഗവ.

• നിയമനം: സ്ഥിരം

• ജോലിസ്ഥലം: കേരളം

• ആകെ ഒഴിവുകൾ: 06

• കാറ്റഗറി നമ്പർ: 316/2022

• നിയമന രീതി: നേരിട്ടുള്ള നിയമനം

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി: 2022 ഓഗസ്റ്റ് 16

• അവസാന തീയതി: 2022 സെപ്റ്റംബർ 22

ഒഴിവ് വിശദാംശങ്ങൾ

കേരള വാട്ടർ അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ഇലക്ട്രീഷ്യൻ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ 6 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേരള പി എസ് സി വഴിയാണ് അപേക്ഷിക്കേണ്ടത്.

പ്രായപരിധി

18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ 02.01.1986 നും 01.01.2004-നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ ഉള്ളവർക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.

വിദ്യാഭ്യാസ യോഗ്യത

1. എസ്എസ്എൽസി പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം

2. എസ്എസ്എൽസി പാസായ ശേഷം നാഷണൽ കൗൺസിൽ ഫോർ വൊക്കേഷൻ ട്രെയിനിങ് സെന്ററിൽ നിന്നും ലഭിച്ച ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്

3. നിലവിലുള്ള അംഗീകൃത വയർമാൻ ലൈസൻസ് ഉണ്ടായിരിക്കണം

ശമ്പള വിശദാംശങ്ങൾ

കേരള വാട്ടർ അതോറിറ്റി വഴി ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 19000 രൂപ മുതൽ 42,900 രൂപ വരെ മാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം?

• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.

• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.

• തുടർന്ന് 316/2022 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക

• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.

• അപേക്ഷകൾ 2022 സെപ്റ്റംബർ 22 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

أحدث أقدم

News

Breaking Posts