പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് മഹാരാജാസ് കോളേജില്‍ അവസരം

maharajs college recruitment 2022 |  പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് മഹാരാജാസ് കോളേജില്‍ അവസരം


മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിവിധ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

  • സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍,
  • ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍,
  • ഓഫീസ് അറ്റന്‍ഡന്റ്,
  • പാര്‍ട്ട് ടൈം ക്ലര്‍ക്ക് എന്നി ഒഴിവുകളിലേക്ക് ആണ് നിയമനം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓

തസ്തികയുടെ പേര് : ഓഫീസ് അറ്റന്‍ഡന്റ്

യോഗ്യത : പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത, കമ്പ്യൂട്ടര്‍ പരിചയം, രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.

തസ്തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍

യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുളള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് ബിരുദം, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.

തസ്തികയുടെ പേര് : ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം/ഡിപ്ലോമ -കമ്പ്യൂട്ടര്‍, രണ്ട് വര്‍ഷത്തില്‍ കുറയാതെയുളള പ്രവൃത്തി പരിചയം.

തസ്തികയുടെ പേര് : പാര്‍ട്ട് ടൈം ക്ലര്‍ക്ക്

യോഗ്യത : അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം.
അപേക്ഷ സമർപ്പിക്കേണ്ട വിധം

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ബയോഡാറ്റ jobsmrc2021@gmail.com എന്ന ഇ-മെയിലില്‍ അയക്കണം.

അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ഓഗസ്റ്റ് 30.

NOTIFICATION

Post a Comment

أحدث أقدم

News

Breaking Posts