സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അവസരമായ സപ്ലിമെന്ററി അലോട്മെന്റ് ഇനിയും നീളും. സപ്ലിമെന്ററി അലോട്മെന്റ് നോട്ടിഫിക്കേഷൻ ഓഗസ്റ്റ് 31 നാണ് പ്രസിദ്ധീകരിക്കുക. ഇന്നോ നാളെയോ വരും എന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും നോട്ടിഫിക്കേഷനായി ഇനിയും 5 ദിവസം കാത്തിരിക്കണം.
31ന് നോട്ടിഫിക്കേഷനും വേക്കൻസിയും പ്രസിദ്ധീകരിച്ച ശേഷം അതനുസരിച്ചു വിദ്യാർത്ഥികൾക്ക് അപേക്ഷ പുതുക്കി നൽകണം. ഇതിനു ശേഷം വിശദപരിശോധനകൾ കഴിഞ്ഞാണ് അലോട്മെന്റ് പ്രസിദ്ധീകരിക്കുക. അതിനു ഒരു മാസത്തോളം എടുക്കുമെന്ന് സൂചനയുണ്ട്. സെപ്റ്റംബർ 30നകം പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. നിലവിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചെങ്കിലും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാതെ പുറത്ത് നിൽക്കുകയാണ്.
إرسال تعليق