പ്ലസ് വൺ സ്കൂൾ / കോഴ്സ് ട്രാൻസ്ഫർ അപേക്ഷ സെപ്റ്റംബർ 15 മുതൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയിട്ട് അപേക്ഷിക്കാം https://hscap.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി School Course Combination Transfer എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത് .
ആർക്കൊക്കെ അപേക്ഷിക്കാം
ഇതുവരെയുള്ള അല്ലോട്മെന്റുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച മുഴുവൻ കുട്ടികൾക്കും അപേക്ഷിക്കാംഅപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കുമ്പോൾ വിദ്യാർഥികൾ ഒന്നിൽ കൂടുതൽ സ്കൂളുകൾ നൽകാൻ ശ്രദ്ധിക്കുക ( അവസരം കൂട്ടുക )ട്രാൻസ്ഫർ ലഭിച്ച കുട്ടികൾ നിർബന്ധമായും പുതിയ സ്കൂളിൽ അഡ്മിഷൻ എടുക്കണം
എങ്ങനെയൊക്കെ അപേക്ഷ സമർപ്പിക്കാം
വിദ്യാർഥികൾ ഇപ്പോൾ കിട്ടിയ സ്കൂളിൽ മറ്റൊരു കോഴ്സിലേക്കോ അല്ലങ്കിൽ മറ്റൊരു സ്കൂളിൽ ഇഷ്ടപെട്ട കോഴ്സിലേക്കോ അപേക്ഷിക്കാംജില്ലക്ക് അകത്തുള്ള സ്കൂളിലേക്കും ജില്ലക്ക് പുറത്തുള്ള സ്കൂളിലേക്കും അപേക്ഷിക്കാവുന്നതാണ്
إرسال تعليق