താഴെപ്പറയുന്ന തസ്തികയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ എല്‍ സി / ആംഗ്ലോ ഇന്ത്യന്‍,ഹിന്ദു നാടാര്‍ സംവരണ സമുദായത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുമാത്രമായി അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ മാത്രം ഒറ്റത്തവണ രജിസ്ടേഷന്‍ പ്രകാരം ക്ഷണിക്കുന്നു.
- ബോർഡിന്റെ പേര് : കേരള PSC
- തസ്തികയുടെ പേര് : ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) മലയാളം മാധ്യമം
- ഒഴിവുകളുടെ എണ്ണം : 4 (ജില്ലാടിസ്ഥാനത്തില്‍)
- അവസാന തിയതി : 22.09.2022
- സ്റ്റാറ്റസ് : അപേക്ഷ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത :
ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ നല്‍കിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ ബിരുദവും ബന്ധപ്പെട്ട വിഷയത്തില്‍ തന്നെയുള്ള ബി.എഡ് ;ബി.റ്റി ബിരുദവും.
കേരള സര്‍ക്കാര്‍ ഈ തസ്തികയ്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായിരിക്കണം.
പ്രായം :
18-43.
02.01.1979 നും 01.01.2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
ശമ്പളം:
41300-87000 രൂപയിലായിരിക്കും ശമ്പളം.
തിരഞ്ഞെടുക്കുന്ന രീതി :
നേരിട്ടുള്ള നിയമനം. (എല്‍ സി / ആംഗ്ലോ ഇന്ത്യന്‍,ഹിന്ദു നാടാര്‍ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു മാത്രം).
അപേക്ഷിക്കേണ്ട രീതി :
ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user IDയും password വും ഉപയോഗിച്ച് login ചെയ്ത് ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടത്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ കാറ്റഗറി നമ്പർ: 343/2022 – 344/2022 “APPLY NOW” ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ്. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 6 മാസത്തിനുള്ളിൽ എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق