തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ ജോലി നേടാം

Kerala govt,kerala govt jobs,Thrissur Zoological Park Recruitment Notification 2022


കേരള വനംവകുപ്പിന് കീഴിലുള്ള തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ (കിഫ്ബി പ്രോജക്ട്) ആനിമൽ കീപ്പർ ട്രെയിനി (Animal Keeper Trainee)/സൂ സൂപ്പർവൈസർ (Zoo Supervisor) തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

തസ്തികയുടെ പേര് : ആനിമൽ കീപ്പർ ട്രെയിനി (Animal Keeper Trainee)

ഒഴിവുകളുടെ എണ്ണം : 15 ഒഴിവ് (അഞ്ചെണ്ണം പട്ടികവർഗവിഭാഗങ്ങൾക്കുമാത്രം)

(പട്ടികവിഭാഗക്കാരിൽ വെറ്ററിനറി യൂണിവേഴ്സിറ്റി വന്യജീവി പരിപാലനത്തിൽ നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചവർക്ക് മുൻഗണന).

വിദ്യാഭ്യാസയോഗ്യത :ഏഴാം ക്ലാസ് പാസ്.
ബിരുദം നേടിയിരിക്കാൻ പാടില്ല.

ശാരീരിക യോഗ്യത :

പുരുഷന്മാർക്ക് കുറഞ്ഞത് 163 സെ.മീ. ഉയരവും 81 സെ.മീ. നെഞ്ചളവും പൂർണമായി ശ്വാസമെടുക്കുമ്പോൾ 5 സെ.മീ. വികസനവുമുണ്ടായിരിക്കണം.

സ്ത്രീകൾക്ക് കുറഞ്ഞത് 150 സെ.മീ. ഉയരമുണ്ടായിരിക്കണം.

ആദിവാസി വിഭാഗത്തിൽപ്പെടുന്നവർക്ക് ഉയരത്തിൽ 5 സെ.മീറ്ററും നെഞ്ചളവിൽ 2.5 സെ.മീറ്ററും ഇളവ് ലഭിക്കും.

എന്നാൽ, നെഞ്ചളവ് വികസനം 5 സെ.മീ. തന്നെയുണ്ടായിരിക്കണം.

മികച്ച കാഴ്ചശക്തിയും (6.6 & 0.5, കളർവിഷൻ-സാധാരണ, നൈറ്റ് ബ്ലൈൻഡ്നെസ് ഉണ്ടാകരുത്)

കേൾവിശക്തിയും ഉണ്ടായിരിക്കണം.

പരാലിസിസ് ഉണ്ടാകരുത്.

സന്ധികൾ സ്വതന്ത്രമായി ചലിക്കണം.

നാഡീവ്യൂഹവും രോഗമുക്തമായിരിക്കണം

(ആരോഗ്യമാനദണ്ഡം സംബന്ധിച്ച് ഗവൺമെന്റ് സർവീസിൽ അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം).

പ്രായപരിധി : 2022 ജനുവരി ഒന്നിന് 28 വയസ്സ്.

പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും മറ്റ് പിന്നാക്കവിഭാഗക്കാർക്കും പ്രായത്തിൽ അംഗീകൃത ഇളവ് ലഭിക്കും.

ശമ്പളം : കരാറടിസ്ഥാനത്തിൽ രണ്ടുവർഷത്തേക്കാണ് നിയമനം.

ആദ്യവർഷം പ്രതിമാസം 9,000 രൂപയും രണ്ടാം വർഷം 9,250 രൂപയും ലഭിക്കും.

തസ്തികയുടെ പേര് : സൂ സൂപ്പർവൈസർ (Zoo Supervisor)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :ഏഴാംക്ലാസ് പാസ്.
ബിരുദം നേടിയിരിക്കാൻ പാടില്ല.

കേരളത്തിലെ ഏതെങ്കിലും അംഗീകൃത മൃഗശാലയിൽ കുറഞ്ഞത് 25 വർഷം സർവീസുണ്ടായിരിക്കണം.

ഇതിൽ കുറഞ്ഞത് അഞ്ചുവർഷം സൂപ്പർവൈസർ തസ്തികയിലുമായിരിക്കണം.

മികച്ച കായികക്ഷമതയും ഉണ്ടായിരിക്കണം.

പ്രായപരിധി : 2022 ജനുവരി ഒന്നിന് 60 വയസ്സ്.

ശമ്പളം : കരാറടിസ്ഥാനത്തിൽ ആറുമാസത്തേക്കാണ് നിയമനം.

ശമ്പളം ചട്ടപ്രകാരം നിശ്ചയിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷാഫോമും നിർദേശങ്ങളും www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഡൗൺലോഡ് ചെയ്ത അപേക്ഷാഫോം പൂരിപ്പിച്ച് ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം അയക്കണം.

അപേക്ഷകൾ നേരിട്ടും തപാലിലും ഇ-മെയിലായും സ്വീകരിക്കുന്നതാണ്.

ഇ-മെയിൽ വിലാസം : thrissurzoologicalpark@gmail.com

വിലാസം :
ഡയറക്ടർ,
തൃശ്ശൂർ
സുവോളജിക്കൽ പാർക്ക്,
പുത്തൂർ(പി.ഒ.), കുരിശുമൂലയ്ക്കു സമീപം,
തൃശ്ശൂർ-680014.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

ഫോൺ നമ്പർ : 9447979176

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Important Links
Animal Keeper NotificationClick Here
Animal Keeper Application FormClick Here
Supervisor NotificationClick Here
Supervisor Application FormClick Here
Official Website & More InfoClick Here

Post a Comment

أحدث أقدم

News

Breaking Posts