തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

employees-welfare-board-has-invited-applications-for-educational-benefits തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2022-2023 വർഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. 8, 9, 10, എസ് എസ് എൽ സി ക്യാഷ് അവാർഡ്/ പ്ലസ് വൺ /ബി.എ/ബി.കോം/ബി.എസ്.സി/എം .എ/എം.കോം (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക്  അപേക്ഷിക്കുവാൻ സാധിക്കില്ല.) എം.എസ്.ഡബ്ള്യൂ/എം.എസ്.സി/ബി.എഡ്/തുടങ്ങിയ കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാൻ സാധിക്കും.

പ്രൊഫഷണൽ കോഴ്‌സുകളായ എൻജിനീയറിങ്/എം.ബി.ബി.എസ്/ ബി.ഡി.എസ്/ഫാംഡി /ബി.എസ്.സി.നഴ്‌സിംഗ്/പ്രൊഫഷണൽ പി.ജി.കോഴ്‌സുകൾ/പോളിടെക്‌നിക് ഡിപ്ലോമ/റ്റി.റ്റി.സി/ബി.ബി.എ /ഡിപ്ലോമ ഇൻ നഴ്‌സിംഗ്/പാരാ മെഡിക്കൽ കോഴ്‌സ്/എം.സി.എ /എം.ബി.എ/പി.ജി.ഡി.സി.എ/ എഞ്ചിനീയറിംഗ് (ലാറ്ററൽ എൻട്രി) അഗ്രിക്കൾച്ചറൽ/വെറ്റിനറി /ഹോമിയോ/ബി.ഫാം/ആയുർവേദം/എൽ.എൽ.ബി (3 വർഷം, 5 വർഷം ) ബി.ബി.എം/ ഫിഷറീസ് / ബി.സി.എ / ബി.എൽ.ഐ .എസ്.സി/എച്ച് .ഡി.സി.& ബി എം/ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മന്റ്/സി.എ.ഇന്റർമീഡിയറ്റ് /മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിങ്, സിവിൽ സർവീസ് കോച്ചിങ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്നവർക്കും  ഒക്ടോബർ 20 മുതൽ www.labourwelfarefund.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാവുന്നതാണു.

മുൻ അധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ ആനുകൂല്യം പുതുക്കുന്നതിനുള്ള ഓൺലൈനായി www.labourwelfarefund.in മുഖേന അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥി മേലധികാരി നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ് സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം. അപേക്ഷകൾ ഡിസംബർ 20 ന് മുമ്പ് സമർപ്പിക്കേണ്ടതാണ്. അതിന് ശേഷം വരുന്ന അപേക്ഷകൾ സ്വികരിക്കുന്നതല്ല.

തൊഴിലാളി ക്ഷേമനിധിയിലേക്ക് സംഭാവന നൽകുന്ന പ്രതിമാസ ശമ്പളം 25,000 കുറഞ്ഞ വ്യക്തികൾക്കാണ്  പ്രസ്തുത ആനുകൂല്യത്തിനായി അപേക്ഷിക്കുവാൻ സാധിക്കുന്നത്.

Post a Comment

Previous Post Next Post

News

Breaking Posts