അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ്
മലപ്പുറം ജില്ലയില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 17 ന് ഉച്ചയ്ക്ക് രണ്ടിനകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എയോടുകൂടിയ ബി.കോം ആണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0494 2450283.
എറണാംകുളം ജില്ലയില്‍ ജോലി ഒഴിവ്
ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹെല്‍പ്പര്‍(കാര്‍പെൻറര്‍) തസ്തികയിലേക്ക് അഞ്ച് ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 22 ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയിമെൻറ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. യോഗ്യത- എസ്.എസ്.എല്‍.സി, എൻ.ടി.സി കാര്‍പെൻറര്‍, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി- 18 വയസ്സു മുതല്‍ 41 വയസ്സ് വരെ. നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം. സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല.
കെയര്‍ ടേക്കര്‍, ആയ നിയമനം
പാലക്കാട് ജില്ലയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ വൃദ്ധസദനം പദ്ധതിയിലേക്ക് കെയര്‍ ടേക്കര്‍, ആയ എന്നിവരെ നിയമിക്കുന്നു. ജെറിയാട്രിക് കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഒക്‌ടോബര്‍ 20 നകം ശിശുവികസന ഓഫീസര്‍, ഐ.സി.ഡി.എസ് ഓഫീസ്, തൃത്താല ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കൂറ്റനാട് പി.ഒ, 679533 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 9447341593.
കരാർ നിയമനം
കോഴിക്കോട് ജില്ലയില്‍ ഭവന നിർമ്മാണ ബോർഡിന് കീഴിൽ കോവൂർ ഇരിങ്ങാടൻ പളളി റോഡിനു സമീപം സ്ഥിതി ചെയ്യുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിൽ വാർഡന്റെ ഒഴിവിലേക്ക് 11 മാസത്തെ കരാർ നിയമനം നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക് : 0495- 2369545
ഇന്റർവ്യൂ നടത്തും
കോഴിക്കോട് ജില്ലയില്‍ ചേവായൂർ ത്വക്ക് രോഗാശുപത്രിയിലേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് ഒക്ടോബർ 17 രാവിലെ 11.00 മണിക്ക് ഇന്റർവ്യൂ നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുളള കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനുളള ബിഫാം/ഡിഫാം യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്ഥാപനത്തിലെ റിക്രിയേഷൻ ഹാളിൽ എത്തിച്ചേരണ്ടതാണ്. വിവരങ്ങൾക്ക് 0495-2355840
ട്രഷറി വകുപ്പിൽ നിയമനം
സീനിയർ/ ജൂനിയർ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ, സീനിയർ/ ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിൽ ട്രഷറി വകുപ്പിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 17നകം അപേക്ഷിക്കണം. അപേക്ഷകർ തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. യോഗ്യതകളും മറ്റ് വിശദവിവരങ്ങൾക്കും: www.treasury.kerala.gov.in.
إرسال تعليق