കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) എക്സ്ട്രാഓർഡിനറി ഗസറ്റ് തീയതി 01/10/2022 കാറ്റഗറി നമ്പർ : 397/2022 മുതൽ 436/2022 വരെയുള്ള വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന നവംബർ 11, 2022 വരെ. ഉദ്യോഗാർത്ഥികൾ അവസാന തീയതിക്കുള്ളിൽ തന്നെ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അധ്യാപകൻ, എഞ്ചിനീയർ, സെക്യൂരിറ്റി, ഡ്രൈവർ & അറ്റൻഡന്റ് തുടങ്ങി 160 ഓളം തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അവസാന തീയതിക്ക് മുന്പായി തസ്തികയിലേക്ക് അപേക്ഷിക്കുക.
കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്‌ട്രേഷനുശേഷം മാത്രമേ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവൂ. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ ‘വൺ ടൈം രജിസ്‌ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
കേരള PSC ഓൺലൈനായി അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ
- കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക..
- ‘വൺ ടൈം രജിസ്ട്രേഷൻ ലോഗിൻ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇത് OTR പോർട്ടലിലേക്ക് റീഡയറക്ട് ചെയ്യും.
- രജിസ്‌ട്രേഷൻ സമയത്ത് സൃഷ്‌ടിച്ച ‘യൂസർ ഐഡി’യും ‘പാസ്‌വേഡും’ നൽകുക. ‘ആക്സസ് കോഡ്’ നൽകി ‘ലോഗിൻ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ‘അറിയിപ്പുകൾ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- പ്രസ്തുത തസ്തികയിൽ അപ്ലൈ നൗ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- ആവശ്യമായ സ്പെസിഫിക്കേഷനുകൾ അനുസരിച്ച് രേഖകളും ഏറ്റവും പുതിയ ഫോട്ടോയും അപ്ലോഡ് ചെയ്യുക.
- ‘ഉപയോക്തൃ വിശദാംശങ്ങൾ’ എന്ന തലക്കെട്ടിന് കീഴിലുള്ള ‘രജിസ്ട്രേഷൻ കാർഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കുക.
إرسال تعليق