Kerala psc വുമൺ സിവിൽ എക്സൈസ് ഓഫീസർ വനിതകൾക്ക് അവസരം

Kerala govt,kerala govt jobs,kerala psc,kpsc 2022,psc,kerala psc women excise officer notification,എക്സൈസിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ തസ്തിക,

എക്സൈസിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്ക് മുസ്ലിം വിഭാഗത്തിലെ വനിതകൾക്ക് ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷിക്കാം. ഈ അവസരം പൂർണമായും മനസിലാക്കി അപേക്ഷിക്കുക.

ഒഴിവുകളുടെ വിശദാംശങ്ങൾ

വുമൺ എക്സൈസ് ഓഫീസർ

  • പാലക്കാട്‌-1
  • മലപ്പുറം-1
  • കാസർഗോഡ്-1

വിദ്യാഭ്യാസ യോഗ്യത

➮ മിനിമം യോഗ്യത- പ്ലസ് ടു / തത്തുല്യം

➮ NCC എ, ബി, സി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന ഉണ്ടാവുന്നതാണ്.

ശാരീരിക യോഗ്യതകൾ:

➮ മിനിമം ഉയരം-152 cms

➮ ശാരീരിക ക്ഷമത നോക്കുന്നതിനായി പ്രാഥമിക ഘട്ടത്തിൽ 2.5 കിലോമീറ്റർ ഓട്ടം 15 മിനിറ്റിന്റെ ഉള്ളിൽ പൂർത്തീകരിക്കണം.

➮ ശേഷം താഴെ കൊടുത്തിരിക്കുന്ന ഇനങ്ങൾ അടങ്ങുന്ന ഫിസിക്കൽ ടെസ്റ്റ് ഉണ്ടാവും.

  • 100 മീറ്റർ ഓട്ടം
  • ഹൈ ജമ്പ്
  • ലോങ്ങ്‌ ജമ്പ്
  • ഷോട്ട്പുട്ട്
  • 200 മീറ്റർ ഓട്ടം
  • ത്രോ ബോൾ
  • ഷട്ടൽ റേസ്
  • സ്കിപ്പിംഗ്

മുകളിൽ കൊടുത്തിരിക്കുന്ന 8 ഇനങ്ങളിൽ 5 എണ്ണത്തിലെങ്കിലും പാസ്സാവണം.

ശമ്പള വിശദാംശങ്ങൾ

ഈ തസ്തികയിലേക്ക് നിയമനം ലഭിച്ചാൽ തുടക്ക ശമ്പളം ₹20,000-₹45,000 ഉണ്ടാവും.

പ്രായപരിധി

അപേക്ഷിക്കുന്നവർ 19-34 വയസ്സിനു ഇടയിൽ ആവണം. 2.1.1988  – 1.1.2003  ന്റെയും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. (Both dates included).

അപേക്ഷിക്കേണ്ടവിധം

• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.

• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.

• തുടർന്ന് 436/2022 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക

• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.

• അടുത്തുള്ള കോമൺ സർവ്വിസ് സെന്റർ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുക.

• അപേക്ഷകൾ 2022 സെപ്റ്റംബർ 22 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

➮ പുരുഷന്മാർക്കും, PwD വിഭാഗത്തിൽ പെട്ടവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

➮ മുസ്ലിം വിഭാഗതിൽ പെട്ട വനിതകൾക്ക് മാത്രമാണ് അവസരം. മറ്റു വിഭാഗക്കാരുടെ അപേക്ഷ സ്വീകരിക്കുന്നതല്ല.

➮ അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം- 02-11-2022

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts