സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) യിലെ വിവിധ ജില്ലാ മിഷനുകളിലെ ഡെപ്യുട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനായി യോഗ്യരായ കേന്ദ്ര – സംസ്ഥാന സർക്കാർ/ അർദ്ധ സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
- ബോർഡിന്റെ പേര് സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ
- തസ്തികയുടെ പേര് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, അസി.ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടറിയൽ സ്റ്റാഫ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ/ പ്രോഗ്രാം ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 67
- അവസാന തീയതി : 31/10/2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത/പ്രവർത്തി പരിചയം:
- അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദ യോഗ്യത നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കാം. ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന നൽകുന്നു.
- സർക്കാർ/ അർദ്ധസർക്കാർ/ കേന്ദ്ര സർക്കാർ സർവീസിലോ,പ്രമുഖ എൻ.ജി.ഒ കളിലോ ചുരുങ്ങിയത് 10 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. നിലവിൽ സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കുന്നവരായിരിക്കണം.
- കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായം:
അപേക്ഷകർ 01/01/2022 തീയതി പ്രകാരം 50 വയസ്സിന് താഴെയുള്ളവരിയിരിക്കണം.
ശമ്പളം:
Rs.26500 രൂപ മുതൽ Rs.120900 രൂപ വരെ നിശ്ചിത തസ്തികയ്ക്കായി പ്രതിഫലം നൽകുന്നു (ഓരോ തസ്തികയുടെയും ശമ്പള സ്കെയിൽ തരം തിരിച്ച് നോട്ടിഫിക്കേഷൻ ലിങ്കിൽ ലഭ്യമാണ്).
അപേക്ഷിക്കേണ്ട രീതി:
അപേക്ഷ സമർപ്പിക്കാനായി യോഗ്യതയുള്ള ജീവനക്കാർ ചട്ട പ്രകാരം അവരുടെ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി., ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലോ ഇമെയിൽ ഐഡി യിലോ അപേക്ഷ സമർപ്പിക്കുക.
വിലാസം:
എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695011. Email id: kudumbshree1@gmail.comകൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق