സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്(SET) അദ്ധ്യാപക യോഗ്യതാ നിർണ്ണയ പരീക്ഷ – 2022 Apply now

education,SET,info,സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്(SET)


അധ്യാപകരാവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കുള്ള പ്രധാന കടമ്പയാണ് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ www.lbscentre.kerala.gov.in​ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.പ്രോസ്പെക്ടസും, സിലബസും വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രസ്തുത പരീക്ഷക്ക്‌ അപേക്ഷിക്കാനുള്ള യോഗ്യത എന്നത് അപേക്ഷകർ ബിരുദാനന്തര ബിരുദത്തിൽ കുറഞ്ഞത് 50% മാർക്ക് നേടിയിരിക്കണം കൂടാതെ ബി എഡ് പൂർത്തിയാക്കിയിരിക്കണം. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്. 

HOW TO APPLY FOR SET ONLINE

എസ്.സി.എസ്.ടി.വിഭാഗത്തിൽപ്പെടുന്നവർക്കുംപി.ഡബ്ലിയു.ഡി.വിഭാഗത്തിൽപ്പെടു ന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈൻ ആയി അപേക്ഷ ഫീസ് ആയി നൽകേണ്ടതാണ്.

വികലാംഗരായ ഉദ്യോഗാർത്ഥികൾ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഓൺലൈൻ അപേക്ഷയ്‌ക്കൊപ്പം ഒക്ടോബർ 30നകം ലഭിക്കത്തക്ക വിധം തിരുവനന്തപുരത്തെ എൽബിഎസ് സെന്ററിലേക്ക് അയയ്ക്കണം.

ഉദ്യോഗാർത്ഥികൾ ഒക്ടോബർ 30 മുൻപ് പ്രസ്തുത പരീക്ഷക്ക്‌ അപേക്ഷിക്കേണ്ടതാണ്.

വിശദമായ സിലബസ്

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ വിശദമായ സിലബസ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രസ്തുത പരീക്ഷക്കായിട്ടുള്ള വിശദമായ സിലബസ് പുറത്തിറങ്ങി.പേപ്പർ I എല്ലാ ഉദ്യോഗാർത്ഥികൾക്കും പൊതുവായതാണ് അതിൽ  രണ്ട് ഭാഗങ്ങൾ ഉൾക്കൊള്ളുന്നു, ഭാഗം (എ) ജനറൽ നോളേജും  ഭാഗം (ബി) എന്നത് ടീച്ചിങ് ആപ്റ്റിട്യൂട് ആണ്.  പേപ്പർ II വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പരീക്ഷയായിരിക്കും.  പേപ്പർ II പോസ്റ്റിലെ ഉദ്യോഗാർത്ഥിയുടെ സ്പെഷ്യലൈസേഷൻ ഗ്രാജ്വേറ്റ് (പിജി) ലെവൽ വിഷയം ആയിരിക്കും ഉണ്ടായിരിക്കുന്നത്. ഓരോ പേപ്പറിനും ടെസ്റ്റിന്റെ ദൈർഘ്യം 120 മിനിറ്റാണ് ഉണ്ടാവുക. പേപ്പർ ഒന്നിന് രണ്ട് ഭാഗങ്ങളിൽ നിന്നുമായി  60 വീതം ചോദ്യങ്ങളാണ് ഉണ്ടാവുക. ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വിതമായിരിക്കും ഉണ്ടാവുക. പേപ്പർ രണ്ടിന് ഗണിതത്തിനും സ്‌റ്റാറ്റിക്‌സിനും ഒഴിച്ച് 120 മാർക്ക് ആയിരിക്കും ഉണ്ടാവുക. ബാക്കി രണ്ട് വിഷയങ്ങൾക്ക് 80 ചോദ്യങ്ങൾ ആയിരിക്കും. 1.5 മാർക്കായിരിക്കും ഓരോ ചോദ്യത്തിനും ഉണ്ടാവുക.

OMR രീതിയിലായിരിക്കും പരീക്ഷകൾ നടക്കുക. ഓരോ വിഭാഗത്തിനും വ്യത്യസ്തങ്ങളായ കട്ട് ഓഫ് മാർക്കായിരിക്കും ഉണ്ടാവുക.കേരളത്തിലെ സർവ്വകലാശാലകൾ  ബന്ധപ്പെട്ട വിഷയങ്ങളുമായി  നിർദ്ദേശിച്ചിട്ടുള്ള സിലബസ് ആയിരിക്കും പരീക്ഷക്ക്  ഉണ്ടായിരിക്കുക.പരീക്ഷക്ക് തയ്യാറാക്കുന്ന ഉദ്യോഗാർത്ഥികൾ സിലബസ് ഡൗൺലോഡ് ചെയ്ത് അതനുസരിച്ചു പഠനം ക്രമീകരിച്ചാൽ പരീക്ഷയിൽ ഉന്നത സ്ഥാനം നേടാവുന്നതാണ്.

Post a Comment

أحدث أقدم

News

Breaking Posts