വരുന്ന ഡിസംബറിൽ മൊത്തം 14 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. അതിനാൽ, അടുത്ത മാസത്തിൽ നിങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രധാനപ്പെട്ട ജോലികൾ പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ അടുത്തുള്ള ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുന്നതിന് മുമ്പ് ഡിസംബറിലെ ബാങ്ക് അവധികളുടെ ലിസ്റ്റ് പരിശോധിക്കണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അവധിക്കാല കലണ്ടർ പട്ടിക പ്രകാരം ഇതിൽ ആറെണ്ണം വാരാന്ത്യ അവധികളും മറ്റവധികൾ എട്ടുമാണ്.
ഡിസംബർ മാസത്തിൽ നാല് ഞായറാഴ്‌ചകളുണ്ട്, കൂടാതെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ബാങ്കുകൾക്ക് അവധിയായിരിക്കും. ആഴ്ചതോറുമുള്ള ഓഫുകൾ കൂടാതെ, മറ്റ് അവധികൾ കാരണം വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിസംബർ മാസത്തിലെ കലണ്ടർ അനുസരിച്ച്, വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകളിൽ അവധി വ്യത്യസ്ത ദിവസങ്ങളിൽ ആയിരിക്കും. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെയും നാല് ഞായറാഴ്ചകളിലെയും അവധികളും ഈ അവധി ദിവസങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2022 ഡിസംബറിലെ ബാങ്ക് അവധി ദിവസങ്ങളുടെ ലിസ്റ്റ്
- ഡിസംബർ 3, 2022 (ശനി)- സെന്റ് ഫ്രാൻസിസ് സേവ്യറിന്റെ (ഗോവ) തിരുനാൾ
- ഡിസംബർ 12, 2022 (തിങ്കളാഴ്‌ച) – പാ-ടോഗൻ നെങ്‌മിഞ്ച സാങ്മ
- ഡിസംബർ 19, 2022 (തിങ്കൾ) – ഗോവ വിമോചന ദിനം
- ഡിസംബർ 24, 2022 (ശനി) – ക്രിസ്തുമസ് ഈവ്
- ഡിസംബർ 26, 2022 (തിങ്കൾ) – ക്രിസ്മസ് ആഘോഷം/ലൂസൂംഗ്/നംസൂംഗ്
- ഡിസംബർ 29, 2022 (വ്യാഴം) – ഗുരു ഗോവിന്ദ് സിംഗ് ജി ജന്മദിനം
- ഡിസംബർ 30, 2022 (വെള്ളി) – യു കിയാങ് നങ്‌ബ
- ഡിസംബർ 31, 2022 (ശനി) – പുതുവത്സര രാവ്
- ഡിസംബർ 10, 2022 – രണ്ടാം ശനിയാഴ്ച
- ഡിസംബർ 4, 2022 – ഞായർ
- ഡിസംബർ 11, 2022 -ഞായർ
- ഡിസംബർ 18, 2022 – ഞായർ
- ഡിസംബർ 24, 2022 – രണ്ടാം ശനിയാഴ്ച
- ഡിസംബർ 25, 2022 – ക്രിസ്മസ് ദിനം/ഞായർ.
Post a Comment