അധ്യാപക ഒഴിവ്
തിരുവനന്തപുരം കരിക്കകം ഗവ ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ ഒമ്പതിനു രാവിലെ പത്തു മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0471 2502444, 9947077445.
ഗസ്റ്റ് അധ്യാപക ഒഴിവ്
നെയ്യാർ ഡാം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) എം ബി എ കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. മാനേജ്മെന്റ് വിഷയത്തിൽ താൽക്കാലിക അടിസ്ഥാനത്തിലാണ് ഒഴിവ്. എ ഐ സി ടി ഇ നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട ഗൂഗിൾ ഫോം ലിങ്ക് https://tinyurl.com/yck/ev4h. അവസാന തീയതി നവംബർ പത്ത്. അഭിമുഖ തീയതി ഉദ്യോഗാർത്ഥികളെ നേരിട്ടും ഈമെയിൽ വഴിയും അറിയിക്കുമെന്ന് കിക്മ ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8547618290.
അധ്യാപക ഒഴിവ്
കൊല്ലം : ചടയമംഗലം ∙ ഗവ.എംജി എച്ച്എസ്എസിൽ മലയാളം തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 9ന് രാവിലെ 11ന് നടത്തും.
إرسال تعليق