ഫിഫ വേൾഡ് കപ്പ് മത്സരം അതിൻ്റെ ആവേശകരമായ ഫൈനൽ മത്സരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.ആകെ ഉള്ള 64 മത്സരങ്ങളിൽ 62 മത്സരങ്ങളും പൂർത്തിയായിരിക്കുന്നു. ഇനി ഫൈനൽ മത്സരവും മൂന്നാം സ്ഥാനക്കാരെ തിരഞ്ഞെടുക്കാനുള്ള ലൂസേഴ്‌സ് ഫൈനൽ ക്കൂടി മാത്രേ ഒള്ളു. ഫൈനൽ മത്സരത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിൽ പോരിനിറങ്ങും.ലൂസേഴ്‌സ് ഫൈനൽ മത്സരത്തിൽ മൊറോക്കോ ക്രോയേഷ്യയെ നേരിടും. ഫൈനൽ മത്സരം തുല്യ ശക്തിയുള്ള ടീമുകൾ ആണ് മത്സരിക്കുന്നത്. ഫൈനൽ മത്സരം മാത്രമല്ല. ഗോൾഡൻ ഷൂ, ബോൾ, ഗ്ലോവ് തുടങ്ങിയ ലോകകപ്പ് ടൂർണമെന്റ് അവാർഡ്‌കൾക്കും വളരെ വാശിയേറിയ പോരാട്ടം ആണ് നടക്കുന്നത്.അതിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് പോകാം.
ഗോൾഡൻ ബൂട്ട്
ലോകകപ്പ് ടൂർണമെന്റുകളിൽ നിന്നും ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിനാണ് ഗോൾഡൻ ബൂട്ട് ലഭിക്കുക.നിലവിൽ ഇ തവണ അർജന്റീനിയൻ ക്യാപ്റ്റൻ മെസ്സിയും ഫ്രാൻസ് യുവതാരം എംബാപ്പെയും തമ്മിൽ പോരാട്ടം നടക്കുകയാണ്. ഇരു താരങ്ങളും 5 ഗോളുകൾ വീതം നേടി ഒപ്പത്തിന് ഒപ്പം ആണ്.മത്സരത്തിൽ മൂന്ന് ഗോളുകളുടെ അസ്സിസ്റ്റിൽ മെസ്സിയാണ് മുൻപിൽ എന്നാൽ ഫൈനൽ മത്സരത്തിൽ ഇത് മാറി മറിഞ്ഞേക്കാം ശക്തമായ മത്സരം ഗോൾഡൻ ബൂട്ടിനായി ഉണ്ടാകും.അത് പോലെ തന്നെ ഇരുകൂട്ടർക്കും തൊട്ടു പിറകിലായി 4 ഗോളുകളുമായി അർജന്റീനയുടെ ജൂലിയൻ അൽവാരസും ഫ്രാൻസിന്റെ ഒലിവിയർ ജിറൂഡും തൊട്ട് പിന്നാലെ ഉണ്ട്.ഫൈനൽ മത്സരത്തിലെ ഇവരുടെ പ്രകടനം അനുസരിച്ചിരിക്കും ഗോൾഡൻ ബൂട്ട് ഇവരിൽ ആര് സ്വന്തമാക്കും എന്ന് പറയാൻ ആവുക.
ഗോൾഡൻ ഗ്ലോവ്
ലോകകപ്പ് മത്സരത്തിലെ അടുത്ത പ്രധാന അവാർഡ് ആണ് ഗോൾഡൻ ഗ്ലോവ്. ലോകകപ്പിലെ മികച്ച കീപ്പറിനുള്ള പുരസ്ക്കാരമാണിത്. വിജയിയെ തീരുമാനിക്കുന്നത് ഫിഫ ടെക്നിക്കൽ സ്റ്റഡി ഗ്രൂപ്പ് അല്ലെങ്കിൽ “ടെക്നിക്കൽ കമ്മിറ്റി” ആണ്. മത്സരത്തിൽ ഏറ്റവും കൂടുതൽ മുന്നേറിയ ഗോൾകീപ്പറായിരിക്കും വിജയി. ഇനി ഒരു ടൈബ്രേക്കർ വേണ്ടിവന്നാൽ, ഏറ്റവും കൂടുതൽ സേവുകൾ നടത്തിയ ഷോട്ട്-സ്റ്റോപ്പർക്ക് അവാർഡ് ലഭിക്കും, അതിലും കണ്ടെത്താൻ സാധിക്കാതെ വന്നാൽ ഏറ്റവും കൂടുതൽ മിനിറ്റ് കളിച്ചു എന്ന് നോക്കിയാകും വിജയിയെ കണ്ടെത്തുക.എമി മാർട്ടിനെസ് (അർജന്റീന), ഹ്യൂഗോ ലോറിസ് (ഫ്രാൻസ്), ഡൊമിനിക് ലിവാക്കോവിച്ച് (ക്രൊയേഷ്യ), യാസിൻ ബൗണൗ (മൊറോക്കോ) എന്നിവരാണ് 2022 ലോകകപ്പിൽ അവസാന രണ്ട് മത്സരങ്ങളിലേക്ക് മുന്നേറുന്ന നാല് ഗോൾകീപ്പർമാർ.
ഗോൾഡൻ ബോൾ
ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരന് ലഭിക്കുന്ന അവാർഡാണ് ഗോൾഡൻ ബോൾ. ഫിഫ സാങ്കേതിക സമിതി തയ്യാറാക്കിയ മത്സരാർത്ഥികളുടെ ഷോർട്ട്‌ലിസ്റ്റിൽ ആഗോള മാധ്യമങ്ങളിലെ തിരഞ്ഞെടുത്ത അംഗങ്ങൾ വോട്ട് ചെയ്താണ് വിജയിനെ കണ്ടെത്തുന്നത്. അന്തിമഫലം ഫൈനലിലെ ഫലത്തെ ആശ്രയിച്ചിരിക്കുമെങ്കിലും, 2022-ലെ അവാർഡിനുള്ള രണ്ട് പ്രധാന മത്സരാർത്ഥികൾ മെസ്സിയും എംബാപ്പെയും ആയിരിക്കും എന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.മിഡ്ഫീൽഡ് മാസ്റ്റർമാരായ ലൂക്കാ മോഡ്രിച്ച് , അന്റോയിൻ ഗ്രീസ്മാൻ എന്നിവരെയും ലിവകോവിച്ച്, അച്രഫ് ഹക്കിമി തുടങ്ങിയ മറ്റ് സ്റ്റാൻഡ്ഔട്ടുകൾക്കൊപ്പം പരിഗണിക്കാനും സാധ്യത ഉണ്ട്. ഫൈനൽ മത്സരത്തിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ഗ്ളോബ്ന് ബോൾ അവാർഡ്.
إرسال تعليق