ഈ വർഷത്തെ പ്ലസ് വൺ ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. http://keralaresults.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കുവാൻ കഴിയും. വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ പരീക്ഷാഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021 ഒക്ടോബറിൽ നടന്ന പ്ലസ് വ ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലമാണ് അല്പസമയം മുമ്പ് പ്രസിദ്ധീകരിച്ചത്.
Plus one Improvement result 2022
ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും അപേക്ഷകൾ, നിർദിഷ്ട ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് ഡിസംബർ 22നകം സമർപ്പിക്കണം. അപേക്ഷകൾ ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷാഫോമുകൾ സ്കൂളുകളിലും ഹയർ സെക്കൻഡറി പോർട്ടലിലും ലഭിക്കും. സ്കൂളുകളിൽ ലഭിക്കുന്ന അപേക്ഷകൾ പ്രധാന അധ്യാപകർ iExamsൽ ഡിസംബർ 24നകം അപ് ലോഡ് ചെയ്യണം.ഫീസ് നിരക്ക് (പേപ്പർ ഒന്നിന്)
പുനർമൂല്യനിർണയത്തിന് 500 രൂപ,ഫോട്ടോകോപ്പിക്ക് 300 രൂപ, സൂക്ഷ്മ
പരിശോധനയ്ക്ക് 100 രൂപ.
إرسال تعليق