ഇന്ത്യയില്‍ ജനിച്ച്, വളര്‍ന്നു വികാസം പ്രാപിച്ച ഭാഷയാണ് ഉര്‍ദു. ലോകത്ത് നാലു കോടിയിലധികം ജനങ്ങളുടെ മാതൃഭാഷയാണിത്. ഏകദേശം 50 കോടി മനുഷ്യരുടെ സംസാരം ഉര്‍ദു ഭാഷയിലാണ്. ലോക ഭാഷകളില്‍ പതിനേഴാം സ്ഥാനമുണ്ട്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും ഈ ഭാഷയ്ക്ക് അനല്‍പമായ സ്വാധീനമാണുള്ളത്. ചില സംസ്ഥാനങ്ങളില്‍ ഒന്നാം ഭാഷയും പലയിടത്തും രണ്ടാം ഭരണഭാഷയുമാണ്. ഉര്‍ദു എന്നാല്‍ തുര്‍ക്കി ഭാഷയില്‍ പട്ടാളം, കൂട്ടം, താവളം, ചക്രവര്‍ത്തിയുടെ സൈന്യത്തോടൊപ്പം തങ്ങുകയോ സഞ്ചരിക്കുകയോ ചെയ്യുന്ന അങ്ങാടി എന്നൊക്കെ അര്‍ഥമുണ്ട്.
കേരളത്തിലെ ഉർദു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകമായി വാർഷിക ചോദ്യപ്പേപ്പറുകൾ ഇവിടെ ഷെയർ ചെയ്യുകയാണ്. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ ക്ലാസുകളിലേക്കുള്ള വാർഷിക ചോദ്യപ്പേപ്പറുകളാണ് നൽകിയിരിക്കുന്നത്. ഇവിടെ ലഭ്യമല്ലാത്ത ചോദ്യപ്പേപ്പറകൾ ഷെയർ ചെയ്തു തരാൻ താൽപര്യപ്പെടുന്നു. വിദ്യാർത്ഥികളിലേക്കും അധ്യാപകരിലേക്കും ഷെയർ ചെയ്ത് എത്തിക്കുമല്ലോ.
إرسال تعليق