പാചക വാതകം വില വർധിച്ചു: പുതിയ വില അറിയാം!

സാധാരണക്കാരും പണക്കാരും ഒരുപോലെ ഉപയോഗിക്കുന്ന, അവർക്ക് പ്രാഥമികമായി ആവശ്യമുള്ള ഒന്നാണ് പാചക വാതകം. അതുകൊണ്ട് എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് പാചക വാതകത്തിന്റെ വില വ്യത്യാസം. ഇപ്പോൾ പാചകവാതകത്തിന് ഉണ്ടായ ഉയർച്ച അതുകൊണ്ട് തന്നെ വലിയ രീതിയിൽ സമൂഹത്തിൽ ഉള്ളവരെ ബാധിക്കും. ഗാർഹിക പാചകവാതത്തിനും വാണിജ്യ പാചകവാതത്തിനും വില ഉയർച്ച ഉണ്ടായിട്ടുണ്ട്. ഗാർഹിക വാതകത്തിനു അൻപത് രൂപയും വാണിജ്യ പാചകവാതത്തിനു അതിന്റെ ഏഴ് ഇരട്ടി 350 രൂപയുമാണ് ഉയർച്ച ഉണ്ടായിരിക്കുന്നത്. 

ഇതിന്റെ ഭാഗമായി ഹോട്ടലുകളിൽ ഉള്ള ഭക്ഷണത്തിന്റെ വിലയും ഉയരാൻ സാധ്യത ഉണ്ട്. ഇതോടെ ഗാർഹിക പാചകവാതത്തിന്റെ വില സിലിണ്ടറിന് 1,110 രൂപയാകും. അതെ സമയം വാണിജ്യ പാചകവാതത്തിനു ഈ വർഷം ഉണ്ടാകുന്ന രണ്ടാമത്തെ വില ഉയർച്ചയാണ് ഇത്. കഴിഞ്ഞ പ്രാവശ്യം താരതമ്യേനെ കുറവായ 25 രൂപയുടെ ഉയർച്ചയാണ് ഉണ്ടായത്. അതുകൊണ്ട് ഹോട്ടലുകളിൽ ഭക്ഷണത്തിനു വലിയ അളവിൽ ഉള്ള വില ഉയർച്ച ഉണ്ടായില്ല. എന്നാൽ ഇന്ന് ഉണ്ടായ വില ഉയർച്ച ഭക്ഷണത്തിന്റെ വിലയെ ബാധിച്ചേക്കാം.

Post a Comment

أحدث أقدم

News

Breaking Posts