എറണാകുളം മേഖലാ നിയുക്തി 2023 മെഗാ ജോബ് ഫെയർ
എറണാകുളം മേഖലാതല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ, എംപ്ലോയബിലിറ്റി സെന്‍ററുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നിയുക്തി 2023’ മെഗാ ജോബ് ഫെയർ 25.03.2023 രാവിലെ ഒമ്പതു മുതൽ കളമശ്ശേരി ഗവ.പോളിടെക്നിക്ക്-വനിതാ പോളിടെക്നിക്ക് കോളേജുകളിലായി നടക്കും.
ലുലു ഗ്രൂപ്പ്, ജയ് ഹിന്ദ് സ്റ്റീല്‍സ്, നിപ്പോണ്‍ ടൊയോട്ട, ഗോകുലം മോട്ടോഴ്സ്, പ്രഭു സ്റ്റീല്‍സ്, നെസ്റ്റ് ഗ്രൂപ്പ്, എൽ ഐ സി, ഇ.വി.എം മോട്ടോഴ്സ്, മുത്തൂറ്റ് മൈക്രോഫിൻ, ഭീമ ജുവല്ലേഴ്സ്, ഏഷ്യാനെറ്റ്, കല്ല്യാൺ സില്‍ക്ക്സ്, റിലയന്‍സ് ജിയോ, റിലയന്‍സ്, ആസ്റ്റർ മെഡിസിറ്റി, പോപ്പുലർ, മണപ്പുറം, എയര്‍ടെൽ, ഇസാഫ്, ഇഞ്ചിയോണ്‍ കിയ, ഇന്‍ഡസ് മോട്ടോര്‍സ്, ന്യൂഇയർ ഗ്രൂപ്പ്, ഫ്ലിപ്പ് കാര്‍ട്ട് തുടങ്ങിയ സ്വകാര്യമേഖലയിലെ പ്രമുഖരായ നൂറിലധികം സ്ഥാപനങ്ങളിലേയ്ക്കുള്ള അയ്യായിരത്തിലധികം ഒഴിവുകൾ ജോബ് ഫെയറിൽ ലഭ്യമാണ്.
ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികൾ www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്
രജിസ്ട്രേഷന്‍, പങ്കാളിത്തം എന്നിവ സൌജന്യമാണ്.
ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ കാര്യങ്ങള്‍ക്കായി എംപ്ലോയബിലിറ്റി സെന്ററിൽ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
കൂടുതൽ വിവരങ്ങള്‍
0484-2427494
0484-2422452
യോഗ്യത
എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ, പിജി… തുടങ്ങിയ പ്രവർത്തി പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം.
തിരുവനന്തപുരം നിയുക്തി മെഗാ ജോബ് ഫെയര്‍
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ് കാര്യവട്ടം എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് നിയുക്തി മെഗാ ജോബ് ഫെയര്‍ 2023 എന്ന പേരില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. മാര്‍ച്ച് 25 ന് നടക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗദായകര്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിലെ തിരുവനന്തപുരം പോര്‍ട്ടലില്‍ മാര്‍ച്ച് 14 2.00 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ deetvpm.emp.br@kerala.gov.in എന്ന വിലാസത്തില്‍ ഇമെയില്‍ സന്ദേശം അയയ്ക്കുകയോ ചെയ്യണം. സംശയനിവാരണത്തിനായി 0471-2741713, 0471-2992609 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
നിയുക്തി 2023 മെഗാ ജോബ് ഫെസ്റ്റ് 25ന് തലശ്ശേരിയിൽ
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പ് സംഘടിപ്പിക്കുന്ന കോഴിക്കോട് മേഖലാതല ജോബ് ഫെസ്റ്റ് മാർച്ച് 25ന് ശനിയാഴ്ച്ച രാവിലെ 9.30 മുതൽ തലശ്ശേരി ക്രൈസ്റ്റ് കോളേജിൽ നടക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി അമ്പതിലേറെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 3000ലേറെ തൊഴിലവസരങ്ങളാണ് ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കുക. എസ്എസ്എൽസി മുതൽ പ്രൊഫഷണൽ യോഗ്യത വരെയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാവുന്ന മേളയിൽ തീർത്തും സൗജന്യമായാണ് പ്രവേശനം. താൽപര്യമുള്ള ഉദ്യോഗാർഥികളും തൊഴിൽ ദാതാക്കളും www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന മാർച്ച് 22 വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് പേര് രജിസ്റ്റർ ചെയ്യുക. ഫോൺ: 0497 2700831, 0497 2707610, 6282942066
തൊഴിൽമേള തീയതി: മാർച്ച് 25
എങ്ങനെ അപേക്ഷിക്കാം?
ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള അപ്ലൈ നൗ എന്ന് ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ കാര്യങ്ങൾക്കായി എംപ്ലോയബിലിറ്റി സെന്ററിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള ഫോൺ നമ്പർ 0484-2427494, 0484-2422452. ആവശ്യമെങ്കിൽ മാത്രം ഈ നമ്പറിൽ ബന്ധപ്പെടുക. ടൈംപാസിന് വേണ്ടി ആരും വിളിക്കേണ്ടതില്ല.
Links: Register Now
إرسال تعليق